കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

കാര്‍ദേഖോയെ ഏറ്റെടുക്കാന്‍ കാര്‍ട്രേഡ്

മുംബൈ: പ്രധാന എതിരാളികളായ കാര്‍ദേഖോയെ ഏറ്റെടുക്കുമെന്ന് പ്രമുഖ വാഹന-ടെക്ക് കമ്പനി കാര്‍ട്രേഡ് സ്ഥിരീകരിച്ചു. ഇതിനായുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 1.2 ബില്യണ്‍ ഡോളറിന്റേതാകും ഇടപാട്.

പണ-ഇക്വിറ്റി രൂപത്തിലുള്ള ഇടപാട് ഇന്ത്യന്‍ ഡിജിറ്റല്‍ വാഹന മേഖലയിലെ എക്കാലത്തേയും ഉയര്‍ന്നതാകും. ലയനം രാജ്യത്തെ പ്രമുഖരായ രണ്ട് ഡിജിറ്റല്‍ വാഹനകമ്പനികളെ ഒരുമിപ്പിക്കുകയും കാര്‍സ്24,സ്പിന്നീസ്, ഡ്രൂം തുടങ്ങിയ എതിരാളികള്‍ക്ക് മേല്‍ ഇവര്‍ക്ക് മേല്‍ക്കൈ ഉറപ്പുവരുത്തുകയും ചെയ്യും.

കാര്‍വാലെ, ബൈക്ക്വാലെ, ഒഎല്‍എക്‌സ് ഇന്ത്യ തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന മുംബൈ ആസ്ഥാനമായുള്ള ഓട്ടോ-ടെക് കമ്പനിയാണ് കാര്‍ട്രേഡ്. കമ്പനി ഓഹരി 3 ശതമാനം ഇടിവ് നേരിട്ട് 2897.70 രൂപയിലാണ് ട്രേഡ് ചെയ്യുന്നത്.

X
Top