
കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ റേറ്റിംഗ് ഉയർത്തി റേറ്റിങ് ഏജൻസിയായ കെയര്‍. റേറ്റിംഗ് എ- (സ്റ്റേബിള്‍) ആയാണ് ഉയർത്തിയിരിക്കുന്നത്. ബിബിബി + (സ്റ്റേബിള്‍) എന്നതില്‍ നിന്നാണ് റേറ്റിംഗ് എ- (സ്റ്റേബിള്‍) എന്ന നിലയിലേക്ക് ഉയർന്നത്. തങ്ങളുടെ ബ്രാൻഡ് എ ത്രത്തോളം ശക്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതും സ്വർണ പണയ ബിസിനസി ലെ ദീർഘകാല അനുഭവ സമ്പത്ത് ചൂണ്ടിക്കാട്ടുന്നതുമാണ് ഉയർത്തിയ കെയർ റേറ്റിംഗ് എന്ന് ഇതേക്കുറി ച്ചു പ്രതികരിക്കവെ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റിന്റെ സംയോജിത ആസ്തി 21-22 സാമ്പത്തിക വർഷത്തിൽ 2,498.60 കോടി രൂപയിലെത്തിയിരിക്കുകയാണ്. മുൻ സാമ്പത്തിക വർഷം ഇത് 1,994.21 കോടി രൂപയായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 19-20 സാമ്പത്തിക വർഷം 21.03 ശതമാനം, 20-21 സാമ്പത്തിക വർഷം 18 ശതമാനം, 21-22 സാമ്പത്തിക വർഷം 25.29 ശതമാനം എന്നിങ്ങനെ സുസ്ഥിര വളർച്ച രേഖപ്പെടുത്തി. 2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷം നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 45 ശതമാനം വളർച്ച നേടി. 2022 മാർ ച്ച് 31-ൽ മൊത്തം നിഷ്ക്രിയ ആസ്തി 0.61 ശത മാനവും അറ്റനിഷ്ക്രി യ ആസ്തിൾ 0.52 ശതമാനവും ആയിരുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച നിലയാണിത്. മൂത്തൂറ്റ് മിനി അടുത്തിടെ എൻസിഡി വിതരണം വഴി 243 കോടി രൂപ സമാഹരിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി മുത്തൂറ്റിന്റെ റേറ്റിംഗ് തുടർച്ചയായി ഉയരുകയാണെന്നും 22 ശതമാനം ശരാശരി വളർച്ചയും കൈവരിക്കാനായെന്നും മാത്യു മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള സാധാരണക്കാർക്ക് എല്ലാ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ നൽകുന്ന ഏറ്റവും പ്രിയപ്പെട്ട സേവന ദാതാവായി മാറാനുള്ള പാതയിലാണു തങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 830-ല്‍ ഏറെ ശാഖകളിലായി 4000 ത്തിലേറെ ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്. വാർത്താസമ്മേളനത്തിൽ ചെയർപേഴ്സൺ നിസി മാത്യുവും പങ്കെടുത്തു.