100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

സിംഗപ്പൂർ ആസ്ഥാനമായുള്ള കമ്പനിയെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ക്യാപ്‌ജെമിനി

മുംബൈ: സിംഗപ്പൂർ ആസ്ഥാനമായുള്ള ഓഡിജി ഏഷ്യ പസിഫിക് പിടിഇ ലിമിറ്റഡിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ക്യാപ്‌ജെമിനി. സെയിൽസ്ഫോഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ ഡിജിറ്റൽ പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രികരിക്കുന്ന കമ്പനിയാണ് ഓഡിജി ഏഷ്യ പസിഫിക്.

സെയിൽസ്ഫോഴ്‌സ് പ്ലാറ്റ്ഫോം മേഖലയിൽ എൻഡ്-ടു-എൻഡ് ഡിജിറ്റൽ പരിവർത്തനം നൽകാൻ ഈ കരാർ ക്യാപ്‌ജെമിനിയെ സഹായിക്കും. കഴിഞ്ഞ 24 മാസത്തിനിടെ ഏഷ്യാ പസഫിക്കിലെ ക്യാപ്‌ജെമിനിയുടെ അഞ്ചാമത്തെ ഏറ്റെടുക്കലാണിത്. എന്നാൽ കമ്പനി നിലവിലെ ഇടപാടിന്റെ സാമ്പത്തിക വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

സെയിൽസ് ഒപ്റ്റിമൈസേഷൻ, ഉപഭോക്തൃ ഇടപെടൽ, ക്ലൗഡ് മൈഗ്രേഷൻ, ബിസിനസ് പ്രോസസ് ഓട്ടോമേഷൻ എന്നിവയുൾപ്പെടെയുള്ള സെയിൽസ്ഫോഴ്സ് ഇക്കോസിസ്റ്റം കസ്റ്റമർ എൻഗേജ്മെന്റ് സൊല്യൂഷനുകളുടെ ഒരു സമ്പൂർണ്ണ സ്യൂട്ട് വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ് ഓഡിജി ഏഷ്യ പസിഫിക്. കമ്പനിക്ക് നിലവിൽ സിംഗപ്പൂരിലും വിയറ്റ്നാമിലും പ്രവർത്തന സാന്നിധ്യമുണ്ട്.

X
Top