എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

താജ് മലബാറിൽ കേക്ക് മിക്‌സിംഗ്

കൊച്ചി: താജ് മലബാർ റിസോർട്ട് ആൻഡ് സ്‌പാ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കേക്ക് മിക്‌സിംഗ് നടത്തി. നട്ട് മെഗ്, കറുവപ്പട്ട, ഓറഞ്ച് പീൽ എന്നിവയുടെ സുഗന്ധം നിറഞ്ഞ അന്തരീക്ഷത്തിൽ ഉണക്ക മുന്തിരി, കശുവണ്ടി, പഴങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ സ്പിരിറ്റിൽ കലർത്തിയാണ് കേക്ക് മിക്സിംഗ് നടത്തിയത്. ചടങ്ങിനോടനുബന്ധിച്ച് താജ് മലബാറിലെ ഔട്ട്ഡോർ ഡൈനിംഗ് വേദിയായ ഡോൾഫിൻസ് പോയിന്റ് പൊതുജനങ്ങൾക്കായി തുറന്നു.

താജ് മലബാറിന്റെ അതുല്യമായ സൗന്ദര്യം, രുചികൾ, ആതിഥേയത്വം എന്നിവ നേരിട്ട് അനുഭവിക്കാൻ ഇതോടെ എല്ലാവർക്കും അവസരം ലഭിക്കുമെന്ന് ഐഎച്ച്സിഎൽ കേരള ഏരിയ ഡയറക്ടറും താജ് മലബാർ റിസോർട്ട് ആൻഡ് സ്പായുടെ ജനറൽ മാനേജരുമായ ലാലിത് വിശ്വകുമാർ പറഞ്ഞു. താജ് മലബാറിലെ ക്രിസ്മസ് കേക്കുകൾ തലമുറകളിലൂടെ പാരമ്പര്യമായി കൈമാറിയ പഴയ രുചികളിൽ നിന്നാണ് രൂപം കൊള്ളൂന്നതെന്ന് എക്സിക്യൂട്ടീവ് ഷെഫ് മയൂർ രാമചന്ദ്രൻ പറഞ്ഞു. 2025-ലേക്കുള്ള സിഗ്നേച്ചർ കേക്ക് ടൈൻസും ഫെസ്റ്റീവ് ഹാംപേഴ്‌സും ചടങ്ങിൽ അവതരിപ്പിച്ചു. ഈ പാക്കേജുകളിൽ പ്രീമിയം കേക്കുകൾ, കൈകൊണ്ട് തയാറാക്കുന്ന മധുര പലഹാരങ്ങൾ, സമ്മാനങ്ങൾക്ക് അനുയോജ്യമായ പ്രത്യേക വിഭവങ്ങൾ എന്നിവ ലഭിക്കും.

X
Top