ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

പിരിച്ചുവിട്ട ജീവനക്കാരുടെ സെറ്റിൽമെന്റുകൾ വീണ്ടും വൈകിപ്പിച്ച് ബൈജൂസ്‌

ബാംഗ്ലൂർ : സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലുള്ള എഡ്‌ടെക് സ്ഥാപനമായ ബൈജൂസ്, പിരിച്ചുവിട്ട ജീവനക്കാരുടെ സെറ്റിൽമെന്റുകൾ വീണ്ടും വൈകിപ്പിച്ചു. ബംഗളൂരു ആസ്ഥാനമായുള്ള കമ്പനി സെപ്റ്റംബറിൽ നിന്ന് നവംബറിലേക്ക് പണമടയ്ക്കാനുള്ള തീയതി നേരത്തെ മാറ്റിയിരുന്നു.വായ്പാ ദാതാവിന്റെ തിരിച്ചടവുകൾക്കും ദീർഘകാലമായി കാത്തിരുന്ന ധനസമാഹരണത്തിനും ഇടയിൽ ബൈജുവിന്റെ പണലഭ്യതക്കുറവ് മൂലം പിരിച്ചുവിടലുകൾ പല ഘട്ടങ്ങളിലായി നടന്നു.

ബൈജൂസ് ആഴ്ചതോറും ഘട്ടംഘട്ടമായി പണമിടപാട് നടത്തുന്നുണ്ടെന്നും ഒക്ടോബറിൽ കുടിശ്ശികയുള്ളവരുടെ പേയ്‌മെന്റുകൾ ഇതിനകം തീർപ്പാക്കിയതായും കമ്പനിയുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. ജൂൺ-ജൂലൈ കാലയളവിൽ കമ്പനി പിരിച്ചുവിട്ട കുറഞ്ഞത് 10 ജീവനക്കാരെങ്കിലും അവരുടെ അന്തിമ സെറ്റിൽമെന്റിനായി കാത്തിരിക്കുകയാണ്

മെന്ററിംഗ്, ലോജിസ്റ്റിക്‌സ്, ട്രെയിനിംഗ്, സെയിൽസ്, പോസ്റ്റ്-സെയിൽസ്, ഫിനാൻസ് തുടങ്ങി വിവിധ വകുപ്പുകളിലായി 1,000 ജീവനക്കാരെ ബൈജൂസ് വീണ്ടും പിരിച്ചുവിട്ടതായി ജൂണിൽ റിപ്പോർട്ട് ചെയ്തു. പിന്നീട് ഓഗസ്റ്റിൽ, 400 ജീവനക്കാരെ പിരിച്ചുവിട്ടു.

മെയ് മുതൽ ജൂലായ് വരെയുള്ള ജീവനക്കാർക്ക് സെപ്തംബർ 15-നകം അധിക ഇൻസെന്റീവുകളോടൊപ്പം ശമ്പളം ലഭിക്കുമെന്ന് അറിയിച്ചിരുന്നു.സെപ്തംബർ 14 ന്, കുടിശ്ശിക വിതരണം ചെയ്യുന്നതിലെ കാലതാമസത്തെക്കുറിച്ച് അറിയിച്ചുകൊണ്ട് കമ്പനി ഒരു ഇമെയിൽ അയച്ചു.

നവംബർ 17-നകം കുടിശ്ശിക നൽകുമെന്ന് ബൈജൂസ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും സെപ്റ്റംബറിൽ പിരിച്ചുവിട്ട ജീവനക്കാർക്കും അവരുടെ അന്തിമ സെറ്റിൽമെന്റുകൾ ഇതുവരെ ലഭിച്ചിട്ടില്ല.

അടുത്തിടെ സെപ്റ്റംബറിൽ, ബൈജൂസ്‌ ഇന്ത്യാ ഓപ്പറേഷൻസിന്റെ സിഇഒ ആയി നിയമിതനായ അർജുൻ മോഹൻ ഒരു വലിയ പുനഃക്രമീകരണ ശ്രമത്തിന് തുടക്കമിട്ടിരുന്നു, ഇത് 4,000 മുതൽ 5,000 വരെ ജോലികളെ ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു .

X
Top