തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

ദലാല്‍ സ്ട്രീറ്റില്‍ ബുള്‍ ആധിപത്യം, സെന്‍സെക്‌സ് 61,000 ന് മുകളില്‍, നിഫ്റ്റി 18150 ന് അടുത്ത്

മുംബൈ:സെന്‍സെക്‌സ് 61,000 ന് മുകളില്‍ ക്ലോസ് ചെയ്യുകയും നിഫ്റ്റി 18,150 ലെവലില്‍ ഫിനിഷ് ചെയ്യുകയും ചെയ്തതോടെ പുതിയ മാസം ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്ക് ശുഭ സൂചകമായി.തുടര്‍ച്ചയായ നാലാം സെഷനിലും സൂചികകള്‍ പോസിറ്റീവ് ടെറിട്ടറിയിലെത്തുകയായിരുന്നു. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സെന്‍സെക്‌സ് 374.76 പോയിന്റ് അഥവാ 0.62 ശതമാനം ഉയര്‍ന്ന് 61,121.35ലും നിഫ്റ്റി 133.20 പോയിന്റ് അഥവാ 0.74 ശതമാനം ഉയര്‍ന്ന് 18,145.40ലും ആയിരുന്നു.

അദാനി എന്റര്‍പ്രൈസസ്‌, ദിവിസ് ലാബ്‌സ്, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഗ്രാസിം ഇന്‍ഡസ്ട്രീസ് എന്നിവ നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയപ്പോള്‍ ആക്‌സിസ് ബാങ്ക്, യുപിഎല്‍, ഐഷര്‍ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി എന്നിവ നഷ്ടം വരിച്ചു. സെക്ടറുകളില്‍, മെറ്റല്‍, ഫാര്‍മ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചികകള്‍ 2 ശതമാനം വീതവും എഫ്എംസിജി, ഇന്‍ഫ്രാ, എനര്‍ജി സൂചികകള്‍ 0.5 ശതമാനം വീതവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക ഒരു ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.26 ശതമാനവുമാണ് ശക്തിപ്പെട്ടത്.

ബിഎസ്ഇയില്‍ ഹെല്‍ത്ത് കെയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മെറ്റല്‍, റിയല്‍റ്റി, പവര്‍ സൂചികകള്‍ 12 ശതമാനം നേട്ടമുണ്ടാക്കി. എഫ്‌ഐഐകളുടെയും ആഗോള വിപണികളുടെയും പിന്തുണയാണ് വിപണിയെ ഉയര്‍ത്തിയതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടര്‍ന്നെന്നും വിലനിര്‍ണ്ണയ സമ്മര്‍ദ്ദം നിയന്ത്രണവിധേയമായിരുന്നുവെന്നും കാണിക്കുന്ന കണക്കുകള്‍ പുറത്തുവന്നു.

കേന്ദ്രബാങ്കുകളുടെ നയങ്ങള്‍ വരും ദിനങ്ങളില്‍ നിര്‍ണ്ണായകമാകുമെന്നും വിനോദ് നായര്‍ പറഞ്ഞു.

X
Top