2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ബുള്ളുകള്‍ പിടിമുറുക്കി; നിഫ്റ്റി 17800 ന് മീതെ, 235 പോയിന്റ് നേടി സെന്‍സെക്‌സ്‌

മുംബൈ: വിപണി തുടര്‍ച്ചയായ എട്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 235.05 പോയിന്റ് അഥവാ 0.39 ശതമാനം ഉയര്‍ന്ന് 60392.77 ലെവലിലും നിഫ്റ്റി 90.10 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 17812.40 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. ദിവിസ് ലാബ്‌സ്, ബജാജ് ഓട്ടോ, അദാനി എന്റര്‍പ്രൈസസ്, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്.

ഓട്ടോ, ഫാര്‍മ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നപ്പോള്‍ എഫ്എംസിജി, ക്യാപിറ്റല്‍ ഗുഡ്‌സ് വില്‍പന സമ്മര്‍ദ്ദം നേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.5 ശതമാനവും സ്‌മോള്‍കാപ്പ് സൂചിക 0.4 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്. ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലബോറട്ടറീസ്, സൈഡസ് ലൈഫ് സയന്‍സസ്, അനന്ത് രാജ്, സൈയന്റ് എന്നിവയുള്‍പ്പെടെ നൂറിലധികം ഓഹരികള്‍ 52-ആഴ്ച ഉയരം കൈവരിക്കുന്നതിനും വിപണി സാക്ഷിയായി.

വിവിധ സാമ്പത്തിക ഡാറ്റകള്‍ക്കും നാലാം പാദ വരുമാന സീസണും മുന്നോടിയായി നിക്ഷേപകര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗവേഷണ മേധാവി വിനോദ് നായര്‍ നിരീക്ഷിക്കുന്നു. ടിസിഎസും ഇന്‍ഫോസിസും നാലാംപാദ വരുമാനം പ്രഖ്യാപിക്കുകയാണ്. അതിനിടയില്‍ ഐടി സൂചിക ഉയര്‍ന്നത് പ്രതീക്ഷയെ കുറിക്കുന്നു.

സിപിഐ പണപ്പെരുപ്പം സഹിഷ്ണുതാ നിലവാരത്തിന് താഴെയാകുമെന്ന് ഉറപ്പാണ്. അതേസമയം പണപ്പെരുപ്പം സ്ഥിരമായി നില്‍ക്കുന്നത് ആശങ്കയുണര്‍ത്തുന്നു.

X
Top