വിദേശ നാണയ ശേഖരം കുതിക്കുന്നുകല്‍ക്കരിയില്‍ സ്വയം പര്യാപ്തതയിലേക്ക് ഇന്ത്യഇന്ത്യയുടെ പ്രധാന എൽപിജി വിതരണക്കാരായി അമേരിക്ക; ഇറക്കുമതിയുടെ 67 ശതമാനവും യുഎസിൽ നിന്ന്ഇന്ത്യയുടെ എണ്ണ ഇറക്കുമതി ബിൽ കുതിച്ചു; ക്രൂഡ് ഇറക്കുമതി കുറഞ്ഞിട്ടും ചെലവ് ഉയർന്നു2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നം

ആണവ, തെർമൽ പവർ പ്ലാന്റുകൾക്കായി ബജറ്റിൽ പരിഗണന

ചെറുകിട റിയാക്ടറുകൾ സ്ഥാപിക്കുന്നതിനും ആണവോർജത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളുടെ ഗവേഷണത്തിനും വികസനത്തിനും സ്വകാര്യമേഖലയുമായി സഹകരിക്കുമെന്ന് ധനമന്ത്രി.

വിപുലമായ അൾട്രാ-സൂപ്പർ ക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റുകൾ, വളരെ ഉയർന്ന കാര്യക്ഷമതയോടെ, തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. 800 മെഗാവാട്ട് വാണിജ്യ പ്ലാന്റ് സ്ഥാപിക്കുമെന്നും സർക്കാർ ആവശ്യമായ ധനസഹായം നൽകുമെന്നും ധനമന്ത്രി പറഞ്ഞു.

ബഹിരാകാശ സാങ്കേതിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി 1,000 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു. ഇന്ത്യയിലെ 180-ലധികം സർക്കാർ അംഗീകൃത ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പുൾക്ക് ഈ പ്രഖ്യാപനം നേട്ടമായേക്കും.

X
Top