ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ബിഎസ്എൻഎൽ 4ജി ഇനിയും വൈകിയേക്കും

ന്യൂഡൽഹി: ബിഎസ്എൻഎൽ 4ജി രാജ്യമാകെയെത്താൻ ഒന്നര മുതൽ 2 വർഷം വരെ എടുത്തേക്കുമെന്ന് സൂചന. 4ജിയുമായി ബന്ധപ്പെട്ട് ബിഎസ്എൻഎലിനു സാങ്കേതികവിദ്യ ലഭ്യമാക്കുന്ന ടാറ്റ കൺസൽറ്റൻസി സർവീസസിന്റെ (ടിസിഎസ്) ചീഫ് ഓപ്പറ്റേറ്റിങ് ഓഫിസർ എൻ.ഗണപതി സുബ്രഹ്മണ്യമാണ് ഒരു അഭിമുഖത്തിൽ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ്–സെപ്റ്റംബർ കാലയളവിൽ 4ജി രാജ്യമാകെ എത്തുമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
ടിസിഎസുമായി ചേർന്നുള്ള 4ജി ട്രയൽ ബിഎസ്എൽഎൽ മാർച്ചിൽ പൂർത്തിയാക്കിയിരുന്നു. താൽപര്യപത്രത്തിലെ നിബന്ധനകൾ പാലിക്കാത്തതിനെച്ചൊല്ലി ബിഎസ്എൻ‌എലും ടിസിഎസും തമ്മിൽ കഴിഞ്ഞ വർഷം അവസാനം പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് പരിഹരിച്ചു. കുറഞ്ഞ മുതൽമുടക്കിൽ 4ജി സേവനം എത്രയും വേഗം ലഭ്യമാക്കിയില്ലെങ്കിൽ ബിഎസ്എൻഎൽ 2 വർഷത്തിൽ കൂടുതൽ പിടിച്ചുനിൽക്കില്ലെന്നു ജീവനക്കാരുടെ സംഘടനകൾ സർക്കാരിനു മുന്നറിയിപ്പ് നൽകിയത് 2020 ഡിസംബറിലാണ്.

X
Top