ഇന്ത്യ- കാനഡ വ്യാപാര കരാര്‍ മാസങ്ങള്‍ക്കുള്ളില്‍ ◆ ഇന്ത്യയില്‍ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ് ◆ പുതിയ ബഹിരാകാശ വ്യവസായ കരട് നയവുമായി കേരളം ◆ ചൈനയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി ഉയർന്നു ◆ ഇന്ത്യന്‍ കയറ്റുമതി കുതിക്കുന്നു ◆

നവംബർ 1 മുതൽ വിളിക്കുന്നവരുടെ പേര് ഫോൺ സ്ക്രീനിൽ തെളിയും

ന്യൂഡൽഹി: രാജ്യത്ത് സൈബർ തട്ടിപ്പുകളും അനാവശ്യ കോളുകളും തടയുന്നതിന്റെ ഭാഗമായി ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. വരുന്ന നവംബർ 1 മുതൽ രാജ്യത്ത് കോളിംഗ് നെയിം പ്രസന്റേഷൻ സംവിധാനം നിർബന്ധമാക്കി ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഉത്തരവിട്ടു.

ഇതുപ്രകാരം 4G, 5G നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കൾക്കും ഇൻകമിംഗ് കോളുകൾ വരുമ്പോൾ വിളിക്കുന്ന ആളുടെ ഔദ്യോഗിക പേര് ഫോൺ സ്ക്രീനിൽ വ്യക്തമായി തെളിയും.

ഫോൺ കോണ്ടാക്റ്റുകളിൽ നമ്പർ സേവ് ചെയ്തിട്ടില്ലെങ്കിലും, ടെലികോം ഓപ്പറേറ്ററുടെ ഡാറ്റാബേസിൽ കസ്റ്റമർ നൽകിയിരിക്കുന്ന യഥാർത്ഥ പേര് തന്നെയായിരിക്കും സ്ക്രീനിൽ പ്രദർശിപ്പിക്കുക. അന്താരാഷ്ട്ര കോളുകൾക്ക് “ഇന്റർനാഷണൽ കോൾ” എന്ന സന്ദേശവും കാണിക്കും.

സ്വകാര്യതയും സുരക്ഷയും മുൻനിർത്തി കോളുകൾ അവസാനിച്ചുകഴിഞ്ഞാൽ ഈ വിവരങ്ങൾ സേവ് ചെയ്ത് വെക്കില്ല. കൂടാതെ, ബിസിനസ്സ് കണക്ഷനുകൾക്കായി ജിഎസ്ടി പോർട്ടലിലോ ട്രേഡ്മാർക്ക് രജിസ്ട്രിയിലോ ഉള്ള ഔദ്യോഗിക വ്യാപാര നാമങ്ങൾ നൽകാനുള്ള സൗകര്യവും ഇതിലുണ്ടാകും.

ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെയും (ട്രായ്) ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെയും കർശന നിർദ്ദേശപ്രകാരമാണ് ഈ പുതിയ പരിശോധിച്ചുറപ്പിച്ച കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുന്നത്.

കഴിഞ്ഞ കുറച്ചുകാലമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായിരുന്നു. ഈ പുതിയ നിയമം നിലവിൽ വരുന്നതോടെ വ്യാജ കോളുകൾ വിളിക്കുന്നവരെ കണ്ടെത്താനും ഉപയോക്താക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാനും സാധിക്കും.

X
Top