ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

ഈ ബ്ലൂചിപ്പ് ഓഹരിയിൽ ബുള്ളിഷായി ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 21.84 ശതമാനം താഴ്ചയിലാണുള്ളത്. ഒക്ടോബര്‍ 18, 2021 ല്‍ രേഖപ്പെടുത്തിയ 1725 രൂപയാണ് ബാങ്ക് ഓഹരിയുടെ 52 ആഴ്ചയിലെ ഉയരം. 2022 ജൂണ്‍ 22 നാണ് ഓഹരി 52 ആഴ്ചയിലെ താഴ്ചയായ 1271.60 രൂപ ഓഹരി കുറിച്ചത്.
നിലവിലെ വില 1348.20 രൂപ. ഡിസ്‌ക്കൗണ്ട് റേറ്റില്‍ ലഭ്യമായ ഈ ബ്ലൂചിപ്പ് ഓഹരിയില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ബുള്ളിഷാണ്. 1800 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ഷെയര്‍ഖാന്‍ നിര്‍ദ്ദേശിക്കുന്നു.
എംകെയ് ഗ്ലോബലും 1800 രൂപ ലക്ഷ്യവിലയോടുകൂടിയ വാങ്ങല്‍ നിര്‍ദ്ദേശമാണ് ഓഹരിയ്ക്ക് നല്‍കുന്നത്. അതേസമയം അരിഹന്ദ്് കാപിറ്റല്‍ 1847 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനും പ്രഭുദാസ് ലിലാദര്‍ 1740 രൂപ ലക്ഷ്യവിലയോട് കൂടിയ വാങ്ങല്‍ റേറ്റിംഗുമാണ് ഓഹരിയ്ക്ക് നല്‍കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ജൂണിലവസാനിച്ച പാദത്തില്‍ ബാങ്ക് 44202.32 കോടി രൂപ വരുമാനം നേടിയിരുന്നു.
തൊട്ടുമുന്‍പാദത്തേക്കാള്‍ .55 ശതമാനം കൂടുതല്‍. 9654.23 കോടി രൂപ ലാഭം രേഖപ്പെടുത്താനും കമ്പനിയ്ക്കായി. കഴിഞ്ഞപാദത്തില്‍ വായ്പാവിതരണം 20.8 ശതമാനം വളര്‍ന്ന് 13,68,821 കോടി രൂപയായി. നിലവില്‍ 9654.23 കോടി രൂപയാണ് ബാങ്കിന്റെ ലാഭം. പലിശ വരുമാനം 1.37 ശതമാനം വര്‍ധിച്ച് 43960.45കോടി രൂപയായി.
മികച്ച വായ്പ വളര്‍ച്ചയുടെയും പലിശവരുമാനത്തിന്റെയും പിന്‍ബലത്തില്‍ ബാങ്കിന്റെ ലാഭം, സാമ്പത്തികവര്‍ഷം 2023-25 സാമ്പത്തികവര്‍ഷങ്ങളില്‍ ശരാശരി 18 ശതമാനത്തോളം വളരുമെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറഞ്ഞു. 1994ല്‍ രൂപീകൃതമായ എച്ച്ഡിഎഫ്‌സി ബാങ്ക് 754724.85 കോടി രൂപ വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ്.മാതൃസ്ഥാപനമായ എച്ച്ഡിഎഫ്‌സി ലിമിറ്റഡുമായുള്ള ലയനത്തിന് തയ്യാറെടുക്കുകയാണ് നിലവില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്.
ലയന പദ്ധതി പ്രകാരം, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍, എച്ച്ഡിഎഫ്‌സി സ്വന്തമാക്കും. ഓഹരിയുടമകളുടെ കൈവശമുള്ള ഓരോ 25 എച്ച്ഡിഎഫ്‌സി ഓഹരികള്‍ക്കും ബാങ്കിന്റെ 42 ഓഹരികള്‍ വീതം ലഭിക്കും. 12.8 ലക്ഷം കോടി രൂപ വിപണി മൂലധനവും 17.9 ലക്ഷം കോടി രൂപ ബാലന്‍സ് ഷീറ്റും ഉള്ള മറ്റൊരു കമ്പനി ആവര്‍ഭവിക്കാന്‍ ലയനം കാരണമാകും.

X
Top