ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

ഇന്ത്യന്‍ ഓഹരി വിപണി: ആശങ്ക പ്രകടിപ്പിച്ച് ബ്രോക്കറേജ് സ്ഥാപനങ്ങള്‍

ന്യൂഡല്‍ഹി:   മാക്രോ ഇക്കണോമിക് അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് ജെഫറീസും കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസും. ജാഗ്രത പാലിക്കാന്‍ അവര്‍ നിക്ഷേപകരെ ആഹ്വാനം ചെയ്തു. താരതമ്യേന ശക്തമാണെങ്കിലും സമീപകാല സംഭവവികാസങ്ങള്‍ വെല്ലുവിളിയാകുന്നു.

ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ്, ചൈനീസ് ഇക്വിറ്റി വിപണിയുടെ പുരോഗതി, ആഭ്യന്തര പണപ്പെരുപ്പ ആശങ്കകള്‍ എന്നിവ സമീപഭാവിയില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണികളെ ബാധിക്കും.  ജെഫറീസ് ഇന്ത്യ വിലയിരുത്തുന്നു.  ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം, ക്രൂഡ് ഓയില്‍ വിലയിലെ വര്‍ദ്ധനവ്, മന്ദഗതിയിലുള്ള നികുതി പിരിവ്, തുടര്‍ച്ചയായ പണപ്പെരുപ്പം എന്നിവയാണ് കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് കാണുന്ന പ്രതികൂല ഘടകങ്ങള്‍.

ക്രൂഡ് റാലി, ചൈനീസ് ഓഹരിവിപണിയുടെ മെച്ചപ്പെടല്‍,സി.പി.ഐ വര്‍ദ്ധിക്കുക, മൂല്യവര്‍ദ്ധനവ് എന്നിവ കാരണം  ഇന്ത്യന്‍ ഇക്വിറ്റികളുടെ ഗോള്‍ഡിലോക്ക് സ്ഥാനം ചോദ്യം ചെയ്യപ്പെടുകയാണ്,ജെഫറീസ് ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.

വിശകലന വിദഗ്ധര്‍ വിപണികളില്‍ പ്രതീക്ഷ പ്രകടിപ്പിച്ചപ്പോള്‍ നിഫ്റ്റി മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് 18 ശതമാനം ഉയര്‍ന്നു. ജൂലൈ പകുതിയോടെ 20,000 ന് സമീപം സൂചിക എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. എന്നിരുന്നാലും, വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) അടുത്തിടെ അറ്റ വില്‍പ്പനക്കാരായി മാറിയിരിക്കുന്നു.

 എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ പ്രകടനം കഴിഞ്ഞ മാസത്തില്‍ 3.2 ശതമാനം പോയിന്റ് പിന്നിലാണെന്നും ബ്രോക്കറേജ് സ്ഥാപനങ്ങല്‍ അറിയിച്ചു.

X
Top