ഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്യുഎസ് – ഇറാൻ യുദ്ധം: ഇന്ത്യയുടെ ധനകമ്മി ഇരട്ടിയായിഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യൺ യുഎസ് ഡോളറിലെത്തി

എസ്ബിഐ ഓഹരിയ്ക്ക് മികച്ച റേറ്റിംഗ് നല്‍കി ആഗോള,ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: മികച്ച നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഓഹരിയില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പോസിറ്റീവായി. മോതിലാല്‍ ഓസ്വാള്‍ 700 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ നിര്‍ദ്ദേശിക്കുന്നു. നിര്‍മല്‍ ബാങ് 664 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങല്‍ റേറ്റിംഗ് നല്‍കുമ്പോള്‍ മോര്‍ഗന്‍ സ്റ്റാന്‍ലിയുടേത് 715 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗ്.

ജെപിമോര്‍ഗന്‍ -720 രൂപ ലക്ഷ്യവിലയോട് കൂടിയ ഓവര്‍വെയ്റ്റ് റേറ്റിംഗ്, ബേര്‍ണ്‍സ്റ്റീന്‍- 720 രൂപ ലക്ഷ്യവിലയോട് കൂടിയ ഔട്ട്‌പെര്‍ഫോം എന്നിവയാണ് മറ്റ് പ്രധാന റേറ്റിംഗുകള്‍. 2025 ല്‍ ആര്‍ഒഎ/ആര്‍ഒഇ 1%/17.1% എന്നിങ്ങനെയാണ് മോതിലാല്‍ ഓസ്വാള്‍ കണക്കുകൂട്ടുന്നത്. 2024 ല്‍ ബാങ്ക് മികച്ച പ്രകടനം നടത്തുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി അറിയിച്ചു.

കുറഞ്ഞ വായ്പ ചെലവാണ് കാരണം. ഉയര്‍ന്ന കാപക്‌സാണ് വെല്ലുവിളി. വായ്പ വളര്‍ച്ച ശക്തമാണെന്ന് പറഞ്ഞ ബ്രോക്കറേജ് സ്ഥാപനങ്ങള്‍, ആരോഗ്യകരമായ പ്രകടനമാണ് ബാങ്കിന്റേതെന്ന് അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ അറ്റാദായം, 16,694 കോടി രൂപയാണ് മാര്‍ച്ച് പാദത്തില്‍ രേഖപ്പെടുത്തിയത്.

മുന്‍വര്‍ഷത്തെ മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് 83 ശതമാനം അധികമാണിത്. 2023 സാമ്പത്തികവര്‍ഷത്തെ മൊത്തം അറ്റാദായം 50232 കോടി രൂപ.

2021-22 സാമ്പത്തികവര്‍ഷത്തില്‍ 31675 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. അറ്റ പലിശ വരുമാനം 29.5 ശതമാനം ഉയര്‍ന്ന് 40392 കോടി രൂപ. ആസ്തി ഗുണമേന്മയും വര്‍ദ്ധിച്ചിട്ടുണ്ട്.

2023 സാമ്പത്തികവര്‍ഷത്തിലെ മൊത്തം നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) 90027 കോടി രൂപയായി കുറഞ്ഞു. മുന്‍വര്‍ഷത്തിലിത് 1.12 ലക്ഷം കോടി രൂപയായിരുന്നു. ജിഎന്‍പിഎ റേഷ്യോ നാലാംപാദത്തില്‍ 278 ശതമാനമായാണ് ഇടിഞ്ഞത്.

മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 3.97 ശതമാനമായിരുന്നു ജിഎന്‍പിഎ റേഷ്യോ. അറ്റ നിഷ്‌ക്രിയ ആസ്തി (എന്‍എന്‍പിഎ) മുന്‍വര്‍ഷത്തെ 27965 കോടി രൂപയില്‍ നിന്നും നാലാംപാദത്തില്‍ 21466 കോടി രൂപയായി. എന്‍എന്‍പിഎ റേഷ്യോ 1.02 ശതമാനത്തില്‍ നിന്നും 0.67 ശതമാനമായി .

ട്രഷറി വിഭാഗം വരുമാനം 28470 കോടി രൂപയാണ്. 24098 കോടി രൂപയില്‍ നിന്നുള്ള ഉയര്‍ച്ച. കോര്‍പറേറ്റ്,ഹോള്‍സെയില്‍ ബാങ്കിംഗ് ഓപറേഷന്‍സ് 19825 കോടി രൂപയില്‍ നിന്നും 29505 കോടി രൂപയായപ്പോള്‍ റീട്ടെയ്ല്‍ ബാങ്കിംഗ് 38075 കോടി രൂപയില്‍ നിന്നും 48091 കോടി രൂപ.നിക്ഷേപ വളര്‍ച്ച നാലാംപാദത്തില്‍ 9.19 ശതമാനമാണ്.

കറന്റ് അക്കൗണ്ട്, സേവിംഗ് അക്കൗണ്ട് (സിഎസ്എ) നിക്ഷേപം 4.95 ശതമാനമാണ് വളര്‍ന്നത്. സിഎഎസ്എ റേഷ്യോ 43.80 ശതമാനമാണ്.

X
Top