രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

ഡോ. സ്ക്വാച്ചിനെ ഏറ്റെടുത്ത് ബ്രിട്ടീഷ് കമ്പനിയായ യൂണിലിവർ

ഹോളിവുഡ് താരം സിഡ്നി സ്വീനി കുളിച്ച വെള്ളം ഉപയോഗിച്ച്‌ സോപ്പുകള്‍ നിർമിക്കുന്നു എന്ന വാർത്ത ഇക്കഴിഞ്ഞ മേയ് അവസാനമാണ് കൗതുകത്തോടെ ലോകം കേട്ടത്. ബാത്ത് ടബ്ബിലെ ബബിള്‍ ബാത്തിനുശേഷമുള്ള വെള്ളം ഉപയോഗിച്ചാണ് സോപ്പുകള്‍ നിർമിക്കുന്നത്.

ഡോ. സ്ക്വാച്ച്‌ എന്ന കമ്പനിയുമായി ചേർന്നായിരുന്നു സോപ്പ് നിർമാണം. ഇപ്പോഴിതാ ബ്രിട്ടീഷ് കമ്പനിയായ യൂണിലിവർ ഡോ. സ്ക്വാച്ചിനെ ഏറ്റെടുത്തു എന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഡോ. സ്ക്വാച്ചിനെ തങ്ങള്‍ ഏറ്റെടുക്കുകയാണെന്ന് യൂണിലിവർ കഴിഞ്ഞമാസം തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇടപാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ഫിനാൻഷ്യല്‍ ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 150 കോടി ഡോളർ അഥവാ 12,833 കോടി ഇന്ത്യൻ രൂപയിലേറെ നല്‍കിയാണ് യൂണിലിവർ ഡോ. സ്ക്വാച്ചിനെ സ്വന്തമാക്കിയത്.

ജെൻ സി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ടിക്ടോക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച്‌ തങ്ങളുടെ ഉത്പന്നങ്ങള്‍ മാർക്കറ്റ് ചെയ്യുകയാണ് ഡോ. സ്ക്വാച്ച്‌ ചെയ്തിരുന്നത്. 2021-ല്‍ 855.5 കോടി രൂപയുടെ (10 കോടി ഡോളർ) വാർഷിക വിറ്റുവരവാണ് കമ്പനി ഉണ്ടാക്കിയത്.

ഇതുതന്നെയാണ് ഇത്ര വലിയ തുക നല്‍കി കമ്ബനിയെ യൂണിലിവർ ഏറ്റെടുക്കാൻ കാരണം.
അതേസമയം ഇത്ര വലിയ തുകയുടെ ഇടപാടാണ് നടന്നതെങ്കിലും അതില്‍ നിന്ന് ഒരു രൂപ പോലും സിഡ്നി സ്വീനിക്ക് ലഭിച്ചിട്ടില്ല.

കമ്പനിയുടെ സ്ഥാപകരും ഓഹരിയുടമകളുമായാണ് യൂണിലിവറിന്റെ ഇടപാട്. ഡോ. സ്ക്വാച്ചിന്റെ ബ്രാൻഡ് അംബാസറായിരുന്ന സിഡ്നി സ്വീനി, താൻ കുളിച്ച വെള്ളം ഉപയോഗിച്ച്‌ സോപ്പ് നിർമിക്കാൻ അനുവാദം നല്‍കിയിട്ടുണ്ടെങ്കിലും ഒരിക്കലും ഓഹരിയുടമയായിരുന്നില്ല. അതാണ് ഈ ഇടപാടില്‍ താരത്തിന് പണം ലഭിക്കാതിരുന്നത്.

2013-ലാണ് യുഎസ് ആസ്ഥാനമായ ഡോ. സ്ക്വാച്ച്‌ ആരംഭിച്ചത്. പുരുഷന്മാർക്കുവേണ്ടിയുള്ള ഉത്പന്നങ്ങളാണ് കമ്ബനി നിർമിക്കുന്നത്. 2024-ല്‍ സിഡ്നി സ്വീനി ബ്രാൻഡ് അംബാസഡറായതോടെയാണ് കമ്ബനിയുടെ പ്രശസ്തി ആഗോളതലത്തിലേക്ക് ഉയർന്നത്.

ഇതിന് പിന്നാലെയാണ് അവർ കുളിച്ച വെള്ളം ഉപയോഗിച്ച്‌ സോപ്പുണ്ടാക്കാനുള്ള തീരുമാനം വരുന്നത്.

താൻ കുളിച്ച വെള്ളം വേണമെന്ന് ആരാധകർ തുടർച്ചയായി ആവശ്യപ്പെടാറുണ്ടെന്നും അങ്ങനെയാണ് ഇത്തരമൊരു സോപ്പിന്റെ സാധ്യതയെക്കുറിച്ച്‌ ചിന്തിച്ചതെന്നുമാണ് സിഡ്നി അന്ന് പറഞ്ഞത്. ‘സിഡ്നിസ് ബാത്ത് വാട്ടർ ബ്ലിസ്’ എന്നാണ് സോപ്പിന്റെ പേര്.

നേരത്തെ ഡോ.സ്ക്വാച്ചിന്റെ നാച്വറല്‍ ബോഡി വാഷിന്റെ പരസ്യത്തില്‍ സിഡ്നി പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ടബ്ബില്‍ ബബിള്‍ ബാത്ത് ചെയ്യുന്ന രീതിയിലായിരുന്നു ആ പരസ്യം. ആ പരസ്യത്തില്‍ ഉപയോഗിച്ച വെള്ളമാണ് ശേഖരിച്ച്‌, സോപ്പുകളായി എത്തിക്കുന്നതെന്ന് കമ്ബനി പറയുന്നു. 5000 സോപ്പുകളാണ് വില്‍പ്പനയ്ക്കായെത്തിയത്. ഒരു സോപ്പിന് ഏകദേശം 680 രൂപയാണ് വില.

സിനിമയിലൂടെ കടന്നുവന്ന്, സീരിയലിലുകളിലൂടെ പ്രശസ്തിയിലേക്കുയർന്ന താരമാണ് സിഡ്നി സ്വീനി. ‘ZMD: Zombies of Mass Destruction’ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. പിന്നാലെ ഹ്രസ്വചിത്രങ്ങളിലൂടെ തന്റെ സ്ഥാനമുറപ്പിച്ചു.

അതിനിടയിലാണ് ടെലിവിഷൻ രംഗത്തേക്ക് കടക്കുന്നത്. 2018-ല്‍ ‘Everything Sucks!’ എന്ന അമേരിക്കൻ കോമഡി ഡ്രാമയിലൂടെ ശ്രദ്ധിക്കപ്പെട്ടു.

‘The Handmaid’s Tale’, ‘Sharp Objects’ എന്നിവയിലൂടെ പ്രസിദ്ധയായി. പിന്നാലെയെത്തിയ എച്ച്‌ബിഒ ചാനലിലെ ‘യുഫോറിയ’ എന്ന ഡ്രാമ സീരീസാണ് സിഡ്നിയുടെ കരിയറിലെ വമ്ബൻ ഹിറ്റ്. 2020-ല്‍ ഫിഫ്റ്റ്-ഫിഫ്റ്റി ഫിലിംസ് എന്ന പേരില്‍ സ്വന്തമായൊരു നിർമാണക്കമ്ബനിയും അവർ ആരംഭിച്ചു.

2022-ല്‍ ടൈം മാസികയുടെ ‘ടൈം 100 നെക്സ്റ്റ് ലിസ്റ്റി’ല്‍ അവർ ഇടംപിടിച്ചു. പല വൻകിട ബ്രാൻഡുകളും തങ്ങളുടെ ബ്രാൻഡ് അംബാസഡറായി സിഡ്നിയെ നിയോഗിച്ചു.

X
Top