എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

ബാങ്ക് ഓഫ് മഹാരാഷ്‌ട്രയുടെ അറ്റാദായം ചരിത്ര നേട്ടത്തിൽ

കൊച്ചി: പൊതു മേഖലയിലെ ബാങ്ക് ഓഫ് മഹാരാഷ്‌ട്രയ്‌ക്കു ചരിത്രത്തിലെ ഏറ്റവും വലിയ അറ്റാദായം. മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിലെ അറ്റാദായം 840 കോടി രൂപയിലെത്തിയതായി മാനേജിങ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ എ.എസ്. രാജീവ് പറഞ്ഞു.

പലിശ, പലിശയേതര വരുമാനങ്ങളിലെ കുതിപ്പിൽ അറ്റാദായം 136 ശതമാനമാണു വർധിച്ചത്. ഓഹരിയൊന്നിന് 1.30 രൂപ എന്ന തോതിൽ ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുമുണ്ട്.

നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ ബാങ്ക് 1000 കോടി രൂപയുടെ മൂലധന സമാഹരണം ലക്ഷ്യമിടുന്നു. വിപണി സാഹചര്യം അനുകൂലമെങ്കിൽ മറ്റൊരു 1000 കോടി കൂടി സമാഹരിക്കാൻ ഉദ്ദേശ്യമുണ്ട്.

ഈ സാമ്പത്തിക വർഷം ബാങ്ക് അഞ്ചു ലക്ഷം കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. വായ്‌പയിൽ 22 ശതമാനവും നിക്ഷേപത്തിൽ 16 ശതമാനവും വളർച്ച പ്രതീക്ഷിക്കുന്നതായി രാജീവ് അറിയിച്ചു.

X
Top