‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

3,300 കോടിയ്ക്ക് കിംസിനെ സ്വന്തമാക്കി ബ്ലാക്ക്‌സ്‌റ്റോണിന്റെ ക്വാളിറ്റി കെയര്‍

കൊച്ചി: കേരളത്തിലെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെല്ത്ത് മാനേജുമെന്റി(കെ.എച്ച്.എം.എല്)നെ സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്സ്റ്റോണിന്റെ ഉടമസ്ഥതയിലുള്ള ക്വാളിറ്റി കെയര് ഏറ്റെടുക്കുന്നു.

3,300 കോടി രൂപയുടേതാണ് ഇടപാടെന്നും ഇതുസംബന്ധിച്ച് കരാറിലെത്തിയതായും ദേശിയ മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നു.

അപ്പോളോ ഹോസ്പിറ്റല്സ്, മണിപ്പാല് ഹെല്ത്ത്, ഫോര്ട്ടിസ് ഹെല്ത്ത്കെയര് എന്നിവയുടെ ഏറ്റെടുക്കലിന് ശേഷം കിംസ് കൂടി സ്വന്തമാക്കുന്നതോടെ 3,800 കിടക്കകളുള്ള ആശുപ്രതി ശൃംഖല ക്വാളിറ്റി കെയറിന് സ്വന്തമാകും.

ബ്ലാക്ക്സ്റ്റോണിന്റെയും ടിപിജി ഗ്രോത്തിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ളതാണ് ക്വാളിറ്റി കെയര്. ബ്ലാക്ക്സ്റ്റോണിന് 73 ശതമാനവും ടിപിജിക്ക് 25 ശതമാനവും ഓഹരി പങ്കാളിത്തമാണ് സ്ഥാപനത്തിലുള്ളത്.

കിംസിന്റെ 80-85 ശതമാനം ഓഹരികളാകും ക്വാളിറ്റി കെയറിന് ലഭിക്കുക. കിംസിന്റെ സ്ഥാപക പ്രൊമോട്ടറായ ഡോ.എം.ഐ സഹദുള്ളയുടെ കൈവശം 15-20 ശതമാനം ഓഹരികളും ഉണ്ടാകും.

തിരുവനന്തപുരം, കോട്ടയം, കൊല്ലം, പെരിന്തല്മണ്ണ എന്നിവിടങ്ങളിലായി കിംസിന് കേരളത്തില് നാല് ആശുപത്രികളാണുള്ളത്. ഇവിടങ്ങളിലൊട്ടാകെ 1,378 കിടക്കകളുമുണ്ട്.

300 കിടക്കകളുള്ള നാഗര്കോവിലിലെ ആശുപത്രി അടുത്ത മാര്ച്ചോടെ പ്രവര്ത്തനം തുടങ്ങും.

X
Top