പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

ക്രിപ്‌റ്റോകറന്‍സികള്‍ നേട്ടത്തില്‍, ഒരു മാസത്തെ ഉയര്‍ച്ചയില്‍ ബിറ്റ്‌കോയിന്‍

ന്യൂഡല്‍ഹി: ഏറ്റവും വലിയ ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന്‍ ബുധനാഴ്ച മികച്ച റാലി നടത്തി. യുഎസ് പണപ്പെരുപ്പ ഡാറ്റയിലെ കുറവാണ് ബിടിസിയെ സഹായിക്കുന്നത്. ക്രിപ്‌റ്റോ മാര്‍ക്കറ്റ് ബുള്‍ റണ്ണിലായപ്പോള്‍ ബിറ്റ്‌കോയിന്‍ 18000 ഡോളറിന് സമീപമാണുള്ളത്.

മാസത്തെ മികച്ച നേട്ടമാണിത്. ഇതോടെ ഏഴ് ദിവസത്തെ നഷ്ടത്തിന് അറുതി വരുത്താനുമായി. എഥര്‍,ബൈനാന്‍സ്, എക്‌സ്ആര്‍പി,ഡോഷ്‌കോയിന്‍ എന്നീ മറ്റ് പ്രമുഖ കോയിനുകളും ഉയര്‍ച്ച നേടിയിട്ടുണ്ട്.

ആഗോള ക്രിപ്‌റ്റോ കറന്‍സി വിപണി മൂല്യം, ഇതെഴുതുമ്പോള്‍ 2.70 ശതമാനം ഉയര്‍ന്ന് 870.39 ബില്യണ്‍ ഡോളറിലാണ്. ക്രിപ്‌റ്റോ വിപണി അളവ് 54.21 ശതമാനം ഉയര്‍ന്ന് 52.31 ബില്യണ്‍ ഡോളറായപ്പോള്‍ ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് 5.53 ശതമാനം അഥവാ 2.89 ബില്യണ്‍ ഡോളറും സ്‌റ്റേബിള്‍ കോയിന്‍ 0.29 ശതമാനം ഉയര്‍ന്ന് 39.29 ശതമാനവുമാണ്.

ബിറ്റ് കോയിന്‍-17,776 ഡോളര്‍ (3.42 ശതമാനം),എഥേരിയം-1320.41 ഡോളര്‍ (3.82 ശതമാനം), ബിഎന്‍ബി-274.44 ഡോളര്‍ (2.74 ശതമാനം), എക്‌സ്ആര്‍പി-0.3898 ഡോളര്‍ (2.25 ശതമാനം), ഡോഷ്‌കോയിന്‍-0.091 ഡോളര്‍ (1.52 ശതമാനം),കാര്‍ഡാനോ-0.308 ഡോളര്‍ (1.23 ശതമാനം),പൊക്കോട്ട്-5.27 ഡോളര്‍ (3.07 ശതമാനം),സൊലാന-13.87 ഡോളര്‍ (5.92 ശതമാനം), ഷിബാ ഇനു-0.000009152 ഡോളര്‍ (3.37 ശതമാനം), അവലാഞ്ച്-13.69 ഡോളര്‍ (6.30 ശതമാനം) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ ക്രിപ്‌റ്റോകോയിനുകളുടെ ഉയര്‍ച്ച. ഫെഡ് റിസര്‍വിന്റെ നിരക്ക് വര്‍ധനവ് തോത് വരും ദിവസങ്ങളില്‍ വിപണിയെ സ്വാധീനിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

X
Top