ഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍വളര്‍ച്ചയില്‍ കുതിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥപോയ വർഷം ദുബായി എയർപോർട്ടുകൾ വാരിയത് 5,138 കോടി രൂപ

ബിർള കോർപ്പറേഷന്റെ ഒന്നാം പാദ അറ്റാദായത്തിൽ ഇടിവ്

ഡൽഹി: എംപി ബിർള ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ബിർള കോർപ്പറേഷൻ, 2022 ജൂൺ 30ന് അവസാനിച്ച പാദത്തിൽ ഏകീകൃത അറ്റാദായത്തിൽ 56 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി, ഈ പാദത്തിൽ 62 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 142 കോടി രൂപയായിരുന്നു.

വൈദ്യുതി, ഇന്ധനം, ചരക്ക് ചെലവ് എന്നിവ വർധിച്ചതാണ് പ്രധാനമായും ലാഭം കുറയാൻ കാരണമായതെന്നും, സബ്സിഡിയറിയായ ആർസിസിപിഎൽ പ്രൈവറ്റ് ലിമിറ്റഡിന്റെ പുതുതായി കമ്മീഷൻ ചെയ്ത മുകുത്ബൻ പ്ലാന്റ് ഒപ്റ്റിമൈസ് ചെയ്യുന്നതിനുള്ള ചെലവുകളും മൊത്തത്തിലുള്ള ലാഭക്ഷമതയിൽ വലിയ സ്വാധീനം ചെലുത്തിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

പ്രസ്തുത പാദത്തിൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,758 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 26 ശതമാനം വർധിച്ച് 2,218 കോടി രൂപയായി. കമ്പനിയുടെ ഇബിഐടിഡിഎ 22 ശതമാനം ഇടിഞ്ഞ് 2,73.61 കോടി രൂപയായി.

ആർസിസിപിഎൽ മുകുത്ബൻ പ്ലാന്റിന്റെ വാണിജ്യ ഉൽപ്പാദനം 2022 ഏപ്രിൽ 30-ന് ആരംഭിച്ചു, അടുത്ത ഏതാനും പാദങ്ങളിൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് കമ്പനി വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും ഉയർന്ന ശേഷിയിൽ പ്ലാന്റ് പ്രതിവർഷം 3.9 ദശലക്ഷം ടൺ സിമന്റ് ഉൽപ്പാദിപ്പിക്കുമെന്നും ഇതോടെ കമ്പനിയുടെ മൊത്തം ഉൽപ്പാദന ശേഷി ഏകദേശം 20 ശതമാനം വർധിപ്പിച്ച് ഏകദേശം 20 ദശലക്ഷം ടൺ വരെയാക്കുമെന്നും പ്രതീക്ഷിക്കുന്നു.

X
Top