ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

2×660 മെഗാവാട്ട് താപവൈദ്യുത പദ്ധതി സ്ഥാപിക്കാൻ ഭാരത് ഹെവി ഇലക്ട്രിക്കൽസ്

മുംബൈ: 2×660 മെഗാവാട്ട് തെർമൽ പവർ പ്രോജക്ട് സ്ഥാപിക്കാൻ ഒരുങ്ങി സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (ബിഎച്ച്ഇഎൽ). താപവൈദ്യുത പദ്ധതി സ്ഥാപിക്കാൻ എൻടിപിസിയിൽ നിന്ന് ഓർഡർ ലഭിച്ചതായി കമ്പനി അറിയിച്ചു.

എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (ഇപിസി) അടിസ്ഥാനത്തിലാണ് പദ്ധതി നിർമ്മിക്കുന്നതെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഒഡീഷയിലെ താൽച്ചറിലാണ് ഈ തെർമൽ പവർ പ്രോജക്ട് സ്ഥാപിക്കുന്നത്. അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

സമ്പദ്‌വ്യവസ്ഥയുടെ പ്രധാന മേഖലകളിലേക്കുള്ള വിപുലമായ ശ്രേണിയിലുള്ള ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും രൂപകൽപ്പന, എഞ്ചിനീയറിംഗ്, നിർമ്മാണം, ടെസ്റ്റിംഗ്, കമ്മീഷൻ ചെയ്യൽ എന്നിവയിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് ബിഎച്ച്ഇഎൽ. കമ്പനിയിൽ ഇന്ത്യാ ഗവൺമെന്റിന് 63.17 ശതമാനം ഓഹരി ഉണ്ട്. നിലവിൽ ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരി 0.71 ശതമാനം ഇടിഞ്ഞ് 55.55 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

X
Top