2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

അറ്റാദായം 34 ശതമാനം ഉയര്‍ത്തി ഭാരത് ഫോജ്

ന്യൂഡല്‍ഹി: ഭാരത് ഫോജ് ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 213 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 34 ശതമാനം കൂടുതല്‍.

വരുമാനം 36 ശതമാനമുയര്‍ന്ന് 2851 കോടി രൂപയായപ്പോള്‍ ഇബിറ്റ 41 ശതമാനമുയര്‍ന്ന് 617 കോടി രൂപ. ഇബിറ്റ മാര്‍ജന്‍ 50 ബേസിസ് പോയിന്റ് വര്‍ധിച്ചിട്ടുണ്ട്. കയറ്റുമതി, ആഭ്യന്തര വിഭാഗത്തിലെ ശക്തമായ വളര്‍ച്ചയാണ് വരുമാന കുതിച്ചുചാട്ടമുണ്ടാക്കിയത്.

ആഭ്യന്തര ഡിമാന്‍ഡ് ശക്തമായതിനാല്‍ ഓട്ടോമോട്ടീവ് വിഭാഗം മികച്ച നേട്ടമുണ്ടാക്കി. മാത്രമല്ല, ഭാവി അനുമാനങ്ങള്‍ മികച്ചതാണ്.  വരും പാദങ്ങളിലും ഓട്ടോമോട്ടീവ്  വിഭാഗം മികച്ച സംഭാവന നല്‍കുമെന്ന് മാനേജ്‌മെന്റ് വിശ്വസിക്കുന്നു.

കയറ്റുമതിയെ സംബന്ധിച്ചിടത്തോളം, അമേരിക്കയാണ് ഏറ്റവും മികച്ച വിപണി. യൂറോപ്പും ഏഷ്യയും തൊട്ടുപിന്നിലുണ്ട്.നിര്‍ണായകവും സുരക്ഷാപരവുമായ ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഭാരത് ഫോജ് ഏര്‍പ്പെടുന്നു. ഓട്ടോമൊബൈല്‍സ് ഉള്‍പ്പെടെ നിരവധി മേഖലകള്‍ ഗുണഭോക്താക്കളാണ്.

X
Top