ഡിജിറ്റല്‍ വായ്പ വിതരണം 3 വര്‍ഷത്തില്‍ വളര്‍ന്നത് 12 മടങ്ങ്വിദേശ വ്യാപാര നയം 2023 അവതരിപ്പിച്ചു, 5 വര്‍ഷ സമയപരിധി ഒഴിവാക്കി5 വന്‍കിട വ്യവസായ ഗ്രൂപ്പുകളെ വിഭജിക്കണമെന്ന നിര്‍ദ്ദേശവുമായി മുന്‍ ആര്‍ബിഐ ഗവര്‍ണര്‍കയറ്റുമതി റെക്കാഡ് നേട്ടം കൈവരിക്കുമെന്ന് മന്ത്രി പിയൂഷ് ഗോയൽഒന്നിലധികം ഇഎസ്ജി സ്‌ക്കീമുകള്‍ ആരംഭിക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് അനുമതി

ജവാൻ ഉത്പാദനം ഇരട്ടിയാക്കാനൊരുങ്ങി ബെവ്കോ

തിരുവനന്തപുരം: ജവാൻ റം പ്രതിദിന ഉത്പാദനം 7000 കെയ്സിൽ നിന്ന് 15,000 കെയ്സായി ഉയർത്താനൊരുങ്ങി ബെവ്കോ.

തിരുവല്ല വളഞ്ഞവട്ടത്ത് ബെവ്കോ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ രണ്ട് ലൈനുകൾ ( വെള്ളവും നിറവും രുചിയും ചേർത്ത് സ്പിരിറ്റ് മദ്യമാക്കി കുപ്പികളിൽ നിറയ്ക്കുന്ന സംവിധാനം) കൂടി ഏപ്രിൽ 15ന് പ്രവർത്തനമാരംഭിക്കും.

ഒരു ലിറ്റർ ബോട്ടിലിന് 610 രൂപയാണ് വില. 700 രൂപ വിലവരുന്ന ജവാൻ പ്രിമിയം ബ്രാൻഡും വിപണിയിലിറക്കും.

ബെവ്കോയുടെ പാലക്കാട്, മലബാർ ഡിസ്റ്റിലറീസും (പഴയ ചിറ്റൂർ സഹകരണ ഷുഗർമില്ല്) റം ഉത്പാദനം തുടങ്ങും. നേരത്തെ ബ്രാണ്ടിയാണ് ആലോചിച്ചിരുന്നത്. അഞ്ച് ലൈനുകളിൽ പ്രതിദിനം 15, 000 കെയ്സാവും ഉത്പാദനം. പുതിയ ബ്രാൻഡിന്റെ പേരും വിലയും രഹസ്യം.

ഇവിടത്തെ 110 ൽ 86 ഏക്കറാണ് ഡിസ്റ്റിലറിക്കായി ഉപയോഗിക്കുക. 26 ഏക്കർ പഞ്ചായത്തിന്റെ ഉപയോഗത്തിന് നൽകും. അഞ്ച് ലൈനുകൾക്കുള്ള 18 കോടി ഉൾപ്പെടെ 28 കോടിയാണ് ആകെ ചെലവ്.

രണ്ട് യൂണിറ്റുകളും പ്രവർത്തന സജ്ജമാവുന്നതോടെ സംസ്ഥാനത്ത് പ്രതിദിനം ആവശ്യമായ വിലകുറഞ്ഞ റമ്മിന്റെ പകുതി ഉത്പാദനവും ബെവ്കോയ്ക്കാവും.

മലബാർ ഡിസ്റ്റിലറീസിന്റെ സ്ഥലത്താണ് കശുമാവിൽ നിന്ന് വൈൻ നിർമിക്കുന്ന യൂണിറ്റ് തുടങ്ങുക.

ടെൻഡർ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുന്ന സ്വകാര്യ സംരംഭകന് ബി.ഒ.ടി അടിസ്ഥാനത്തിൽ വൈനറി പ്രവർത്തിപ്പിക്കാം.

X
Top