പഞ്ചസാരയ്ക്ക് പിന്നാലെ മുട്ട വിലയും കുതിക്കുന്നുയുഎസിൽ നിന്നുള്ള ഇന്ത്യയുടെ എൽപിജി ഇറക്കുമതിയിൽ വൻ വർധനവ്ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ പ്രതിസന്ധി മറികടക്കാൻ ബദൽ മാർഗ്ഗങ്ങള്‍ സജീവമായി പരിഗണിച്ച് ഇന്ത്യഗോതമ്പ്, ആട്ട, മൈദ, റവ എന്നിവയുടെ കയറ്റുമതിക്കുള്ള നിരോധനം പിന്‍വലിച്ച് കേന്ദ്രംരാജ്യത്തെ യുപിഐ പണമിടപാടുകളുടെ മൂല്യത്തിലുണ്ടായത് 4000 ഇരട്ടിയിലേറെ വർധന

വി-ഗാര്‍ഡിന് ബെസ്റ്റ് ഗ്രീൻ ഓഫിസ് പുരസ്‌കാരം

കൊച്ചി: സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുകയും സംതൃപ്ത തൊഴിലിട സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും മികവ് പുലര്‍ത്തുന്ന കമ്പനികള്‍ക്കുള്ള ഗ്രീൻ ഓഫിസ് പുരസ്കാരം വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് ലഭിച്ചു.

ഇന്ത്യാ ടുഡേയും ആര്‍പിജി ഗ്രൂപ്പും സംയുക്തമായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരമാണിത്. മുംബൈയില്‍ നടന്ന ഹാപ്പിനെസ് അറ്റ് വര്‍ക്ക്‌പ്ലേസ് സമ്മിറ്റില്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, എച്ച്ആർ ആന്റ് അഡ്മിനിസ്ട്രേഷൻ, വൈസ് പ്രസിഡന്റ്, പി ടി ജോർജ് മഹരാഷ്ട്ര വ്യവസായ വകുപ്പു മന്ത്രി ഉദയ് സാമന്തില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

തൊഴിലിടങ്ങളില്‍ ജീവനക്കാരുടെ സംതൃപ്തി ഉറപ്പാക്കുന്നതിലുള്ള വി-ഗാര്‍ഡിന്റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാര നേട്ടമെന്ന് പി ടി ജോർജ് പറഞ്ഞു.

പരിസ്ഥിതിയോടുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതോടൊപ്പം പോസിറ്റീവായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായാണ് വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ വി-ഗാര്‍ഡിന്റെ ആസ്ഥാനം ഗ്രീന്‍ ബില്‍ഡിങ് ആശയത്തില്‍ നിര്‍മിച്ചതെന്നും അദ്ദേഹം പറഞ്ഞു.

X
Top