എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

വിപണിമൂല്യത്തിൽ 500 ബില്യൺ ഡോളർ പിന്നിട്ട് ലൂയി വിറ്റൺ

വാഷിങ്ടൺ: വിപണിമൂല്യത്തിൽ വൻ കുതിപ്പ് നടത്തി ആഡംബര ബ്രാൻഡായ ലൂയി വിറ്റൺ. ബെർനാർഡ് അർനോൾട്ടിന്റെ ഉടമസ്ഥതയിലുള്ള വിറ്റൺ 500 ബില്യൺ ഡോളറിന്റെ വിപണിമൂല്യം മറികടക്കുന്ന ആദ്യ യുറോപ്യൻ കമ്പനിയായി മാറി.

ചൈനയുൾപ്പടെയുള്ള പല വിപണികളിലും ആഡംബര വസ്തുക്കൾക്ക് ആവശ്യകത വർധിച്ചതാണ് ലൂയി വിറ്റന്റെ കുതിപ്പിന് കാരണം. നേരത്തെ കമ്പനിയുടെ ഓഹരി വില 6.9 ശതമാനം ഉയർന്നിരുന്നു.

നിലവിൽ ടെസ്‍ലയെ മറികടക്കുകയാണ് വിറ്റന്റെ ലക്ഷ്യം. വിപണിമൂല്യത്തിൽ ഒമ്പതാം സ്ഥാനത്താണ് ടെസ്‍ലയുള്ളത്. 505 ബില്യൺ ഡോളറാണ് ടെസ്‍ലയുടെ ആസ്തി. ഇലക്ട്രിക് കാറുകളുടെ വിൽപന ഇടിഞ്ഞതോടെയാണ് ടെസ്‍ലക്ക് തിരിച്ചടിയേറ്റത്.

യുറോ കരുത്ത് നേടിയതും ലൂയി വിറ്റന്റെ വിൽപനയെ സ്വാധീനിക്കുന്നുണ്ട്. ഒരു വർഷത്തിനിടയിലെ ഉയർന്ന നിലയിലാണ് യുറോയുടെ വ്യപാരം പുരോഗമിക്കുന്നത്.

ഡോളറിന്റെ കരുത്ത് കുറയുന്നതും യുറോപ്യൻ കമ്പനികൾക്ക് ഗുണകരമാവുന്നുണ്ട്.

X
Top