ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യവിമാന ഇന്ധനവില നിയന്ത്രിക്കാൻ പാക്കേജിന് അംഗീകാരം; 10,000 കോടി രൂപയുടെ ധനസഹായവുമായി കേന്ദ്രസര്‍ക്കാര്‍കടക്കെണിയിൽനിന്ന് കരകയറാൻ കടുത്ത നിയന്ത്രണങ്ങൾ; കിഫ്ബിയെ പൊളിച്ചെഴുതണം, ബെവ്‌കോ- സപ്ലൈകോ ലയനം പരിഗണിക്കണംകിഫ്ബി വായ്പകൾ വൻ ബാധ്യത, 21,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് ബാധ്യത പൂർണ്ണമായും സർക്കാരിന്റെ മേലെന്ന് ധവളപത്രം80 ശതമാനവും ചെലവാകുന്നത് ശമ്പളത്തിനും പെൻഷനും പലിശക്കും; വിരമിക്കൽ പ്രായം കേന്ദ്ര മാതൃകയിൽ ഉയർത്തണമെന്നും ധവളപത്രം

ബെര്‍ജര്‍ പെയിന്റ്‌സ് മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: 2025 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം പാദത്തിനുള്ള സാമ്പത്തിക ഫലങ്ങള്‍ ബെര്‍ജര്‍ പെയിന്റ്‌സ് ഇന്ത്യ ലിമിറ്റഡ് പ്രഖ്യാപിച്ചു. വരുമാനത്തില്‍ ചെറിയ വര്‍ധന രേഖപ്പെടുത്തി.
ഏകോപിത അടിസ്ഥാനത്തില്‍, കമ്പനിയുടെ വരുമാനം 2,984 കോടി രൂപയായി.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 2,975.1 കോടി രൂപ ആയിരുന്നു. 0.3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ ഇബിഐടിഡിഎ (മറ്റ് വരുമാനം ഒഴികെ) 471.0 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇത് 471.7 കോടി രൂപ ആയിരുന്നു.

മൂന്നാം പാദത്തിലെ നെറ്റ് ലാഭം 271.3 കോടി ആയി. കഴിഞ്ഞ വര്‍ഷത്തെ 296.0 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 8.3 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്റ്റാന്‍ഡ്എലോണ്‍ അടിസ്ഥാനത്തില്‍ വരുമാനം 2,595.0 കോടി രൂപ ആയി, 0.4 ശതമാനം വര്‍ധന രേഖപ്പെടുത്തി. ഇബിഐടിഡിഎ (മറ്റ് വരുമാനം ഒഴികെ) 417.2 കോടി രൂപ ആയി. നെറ്റ് ലാഭം 298.4 കോടി രൂപ ആയി, ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2.5 ശതമാനം കുറവാണ്.

ഒന്‍പത് മാസത്തെ ഏകോപിത ഫലങ്ങള്‍ പ്രകാരം, വരുമാനം 9,012.2 കോടി രൂപ ആയി 1.9 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഇബിഐടിഡിഎ (മറ്റ് വരുമാനം ഒഴികെ) 5.4 ശതമാനം കുറഞ്ഞ് 1,351.6 കോടി രൂപ ആയി. നെറ്റ് ലാഭം 792.8 കോടി ആയി, 13.8 ശതമാനം കുറവ്.

സ്റ്റാന്‍ഡ്എലോണ്‍ അടിസ്ഥാനത്തില്‍ ഒന്‍പത് മാസത്തെ വരുമാനം 7,916.1 കോടി രൂപ ആയി 1.2 ശതമാനം വര്‍ധിച്ചപ്പോള്‍, നെറ്റ് ലാഭം 768.4 കോടി ആയി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 840.6 കോടി രൂപയായിരുന്നു. 8.6% കുറവ്.

X
Top