പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

നേരിയ നഷ്ടം നേരിട്ട് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം വരിക്കുകയാണ്. സെന്‍സെക്‌സ് 73.95 പോയിന്റുകള്‍ അഥവാ 0.12 ശതമാനം താഴ്ന്ന് 60583.50 ലെവലിലും നിഫ്റ്റി 5.30 പോയിന്റ് അഥവാ 0.03 ശതമാനം താഴ്ന്ന് 18037.70 ലെവലിലും വ്യാപാരം തുടരുന്നു. ബ്രിട്ടാനിയ,ടാറ്റകണ്‍സ്യൂമര്‍,ഐടിസി,നെസ്ലെ,ബജാജ് ഓട്ടോ,ഹിന്ദുസ്ഥാന്‍യൂണിലിവര്‍,സണ്‍ഫാര്‍മ,എന്‍ടിപിസി,സിപ്ല,ബിപിസിഎല്‍,എച്ച്ഡിഎഫ്‌സിലൈഫ്, ഹീറോമോട്ടോകോര്‍പ്പ് എന്നിവ മികച്ച നേട്ടവുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്,പവര്‍ഗ്രിഡ്,അപ്പോളോഹോസ്പിറ്റല്‍സ്,ടാറ്റ സ്റ്റീല്‍,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നഷ്ടത്തില്‍.

എഫ്എംസിജി,ഫാര്‍മ മേഖലകളില്‍ വാങ്ങല്‍ ദൃശ്യമാണ്. ബിഎസ്ഇ മിഡ് ക്യാപ് 0.54 ശതമാനവും സ്‌മോള്‍ക്യാപ് 0.55 ശതമാനവും താഴ്ചവരിച്ചു. നിരക്ക് വര്‍ധനവ്് കുറയ്ക്കാനുള്ള ഫെഡറല്‍ റിസര്‍വ് തീരുമാനം ഇന്നലെ വാള്‍സ്ട്രീറ്റ് സൂചികകളെ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ തീരുമാനം ആഭ്യന്തര വിപണിയെ തുണച്ചില്ല. ജനുവരി 4 ന് വിദേശ സ്ഥാപന നിക്ഷേപകര്‍ 2620.9 കോടി രൂപയുടെ ഓഹരികളാണ് അറ്റ വില്‍പന നടത്തിയത്. ആഭ്യന്തര സ്ഥാപനങ്ങള്‍ 773.6 കോടി രൂപയുടെ അറ്റനിക്ഷേപം നടത്തി.

വിദേശ നിക്ഷേപം വലിയ തോതില്‍ പിന്‍വലിക്കപ്പെട്ടതോടെ സൂചികകള്‍ തകര്‍ച്ച വരിക്കുകയും ചെയ്തു. ചാഞ്ചാട്ടവും ഏകീകകരണവുമാണ് വ്യാഴാഴ്ച പ്രതീക്ഷിക്കപ്പെടുന്നത്, ചോയ്‌സ് ബ്രോക്കിംഗിലെ റിസര്‍ച്ച് അനലിസ്റ്റ് അമേയ റന്‍ഡിവേ വിലയിരുത്തുന്നു.

X
Top