രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: ആഗോളവിപണികളുടെ ചുവടുപിടിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും താഴ്ച വരിച്ചു. നിഫ്റ്റി 88.55 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 18325.45 ലെവലിലും സെന്‍സെക്‌സ് 277.84 പോയിന്റ് അഥവാ 0.45 ശതമാനം താഴ്ന്ന് 61523.37 ലെവലിലും വ്യാപാരം തുടരുന്നു. ഓയില്‍ ആന്റ് ഗ്യാസ് ഒഴികെയുള്ള മേഖലകളെല്ലാം തകര്‍ച്ചയിലാണ്.

ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.74 ശതമാനം,0.21 ശതമാനം എന്നിങ്ങനെ പിന്‍വലിഞ്ഞു. റിലയന്‍സ്, നെസ്ലെ,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, സിപ്ല,ഐഷര്‍ മോട്ടോഴ്‌സ്,ഡിവിസ് ലാബ്‌സ് ഒഎന്‍ജിസി എന്നിവ അരശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. അതേസമയം മഹീന്ദ്ര ആന്റ് മഹീന്ദ്ര,ബിപിസിഎല്‍, ഹിന്‍ഡാല്‍കോ,എസ്ബിഐ,അദാനി എന്റര്‍പ്രൈസസ്,ടിസിഎസ്,ഐടിസി,അദാനി പോര്‍ട്ട്‌സ്,ഗ്രാസിം,യുപിഎല്‍,ടാറ്റസ്റ്റീല്‍, ഹീറോ മോട്ടോകോര്‍പ്,ബജാജ് ഓട്ടോ,കോടക് ബാങ്ക്,വിപ്രോ,മാരുതി,ഇന്‍ഫോസിസ്,ജെഎസ്ഡബ്ല്യുസ്റ്റീല്‍,ടാറ്റ കണ്‍സ്യൂമര്‍ എന്നിവ 2 ശതമാനം വരെ ഇടിവ് നേരിട്ടു.

ഫെഡ് റിസര്‍വിന്റെ പാത പിന്തുടര്‍ന്ന് യൂറോപ്യന്‍ കേന്ദ്ര ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവ ബുധനാഴ്ച നിരക്കുകള്‍ 50 ബേസിസ് പോയിന്റ് ഉയര്‍ത്തിയിരുന്നു. ഇതാണ് വിപണികളുടെ പതനത്തിന് കാരണമായതെന്ന് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റീട്ടെയ്ല്‍ റിസര്‍ച്ച് തലവന്‍ ദീപക് ജസ്‌നി വിലയിരുത്തുന്നു.കര്‍ശന നടപടികള്‍ തുടരുമെന്നാണ് ഇസിബി (യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്) യുടെ പ്രഖ്യാപനം.

വാള്‍സ്ട്രീറ്റ് സൂചികകള്‍ക്കൊപ്പം ഏഷ്യന്‍ വിപണികള്‍ നിലവില്‍ ദുര്‍ബലമാണ്.

X
Top