പെരുമ്പാവൂർ കേന്ദ്രമാക്കി ആഗോള ഫർണിച്ചർ ഹബ്ബിന് 10 കോടി രൂപ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കും; സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ഇനി 25 ലക്ഷം രൂപയുടെ പരിരക്ഷ’യുവജനങ്ങൾക്കായി ബജറ്റിൽ ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’കേരളത്തെ ലോകോത്തര ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ ‘കേരള നോളജ് വാലി’ പദ്ധതിവരുന്നത് ‘ഭൂപരിഷ്കരണം 2’: പ്രസ്കതമായ ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തും

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച നഷ്ടത്തിലേയ്ക്ക് വീണു. സെന്‍സെക്‌സ് 486.08 പോയിന്റ് അഥവാ 0.80 ശതമാനം താഴ്ന്ന് 60,186.64 ലെവലിലും നിഫ്റ്റി 149.20 പോയിന്റ് അഥവാ 0.84 ശതമാനം താഴ്ന്ന് 17,677.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 892 ഓഹരികള്‍ മുന്നേറുമ്പോള്‍ 1921 എണ്ണം തിരിച്ചടി നേരിടുന്നു.

117 ഓഹരിവിലകളില്‍ മാറ്റമില്ല. ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഡിവിസ് ലാബ്‌സ്, ടാറ്റ കണ്‍സ്യൂമര്‍, മാരുതി സുസുക്കി എന്നിവയാണ് പ്രധാനമായും നേട്ടമുണ്ടാക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ബിപിസിഎല്‍, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ് എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളില്‍ ഓയില്‍ ആന്റ് ഗ്യാസ്, ലോഹം, ഊര്‍ജ്ജം, പൊതുമേഖല ബാങ്ക് എന്നിവ 1 ശതമാനം താഴ്ച വരിച്ചു. ബിഎസ്ഇ സ്‌മോള്‍ക്യാപ്, മിഡ് ക്യാപ് സൂചികകള്‍ യഥാക്രമം 0.80 ശതമാനം, 0.95 ശതമാനം എന്നിങ്ങനെയാണ് ഇടിവ് നേരിടുന്നത്.

വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ചാണ്, ഇന്ത്യയുള്‍പ്പടെയുള്ള ഓഹരി വിപണികള്‍ കൂപ്പുകുത്തുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. പണപ്പെരുപ്പം കുറയുന്ന പ്രക്രിയ മന്ദഗതിയിലാണെന്നും അതിനാല്‍, ഫെഡറല്‍ നേരത്തെ പ്രതീക്ഷിച്ചതിലും കൂടുതല്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ വാള്‍സ്ട്രീറ്റ് സൂചികകള്‍ തകര്‍ച്ച നേരിട്ടു.

10 വര്‍ഷ ബോണ്ട് ആദായം 3.95 ശതമാനമായി ഉയരുകയും ഓഹരികള്‍ കുത്തനെ ഇടിയുകയുമായിരുന്നു. ഈ നെഗറ്റീവ് മാര്‍ക്കറ്റ് ട്രെന്‍ഡ് ലോകമെങ്ങും അനുരണനങ്ങള്‍ തീര്‍ക്കുന്നു. ഇന്ത്യന്‍ വിപണിയും അപവാദമായില്ല.

ഗുണമേന്മയുള്ള ഓഹരികള്‍ സാവധാനം ശേഖരിക്കുകയാണ് ഇപ്പോള്‍ ഉചിതം.

X
Top