രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: തുടക്കത്തിലെ നേട്ടം തിരുത്തിയെങ്കിലും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ച്ച കൈവിട്ടില്ല. സെന്‍സെക്‌സ് 196.57 പോയിന്റ് അഥവാ 0.34 ശതമാനം ഉയര്‍ന്ന് 57825.52 ലെവലിലും നിഫ്റ്റി 55.80 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 17,044.20 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1789 ഓഹരികള്‍ മുന്നേറുമ്പോള്‍ 977 ഓഹരികള്‍ താഴ്ച വരിക്കുന്നു.

133 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ബജാജ് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി ലൈഫ്, റിലയന്‍സ്,ടൈറ്റന്‍,ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. ടെക് മഹീന്ദ്ര, പവര്‍ഗ്രിഡ്,ഐടിസി,എച്ച്‌സിഎല്‍ ടെക്, ടിസിഎസ് കനത്ത നഷ്ടം നേരിടുന്നു.

എഫ്എംസിജി,ഐടി,ഓയില്‍ ആന്റ്ഗ്യാസ് മേഖലകള്‍ വില്‍പന സമ്മര്‍ദ്ദം നേരിടുമ്പോള്‍ കാപിറ്റല്‍ ഗുഡ്‌സ്,പൊതുമേഖല ബാങ്കുകളിലാണ് വാങ്ങല്‍ ദൃശ്യമാകുന്നത്. ബിഎസ്ഇ മിഡക്യാപ് 0.35 ശതമാനവും സ്‌മോള്‍ക്യാപ് 0.60 ശതമാനവുമുയര്‍ന്നു.

യുഎസ് ബാങ്ക് ഫസ്റ്റ് റിപ്പബ്ലിക്കിന്റെ ഓഹരി വില 40% ഇടിഞ്ഞതും സ്വര്‍ണം 2% ഉയര്‍ന്നതും നിലവിലെ മാര്‍ക്കറ്റ് മൂഡ് കുറിക്കുന്നു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍.
ആഗോള ബാങ്കിംഗ് സംവിധാനത്തിലെ തുടര്‍ചലനങ്ങള്‍ ബാങ്കിംഗ് സ്‌റ്റോക്കുകളെ ദുര്‍ബമാക്കൂകയാണ്. നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപമാര്‍ഗം തേടുന്നതാണ് സ്വര്‍ണ്ണവിലയെ ശക്തിപ്പെടുത്തുന്നത്.

ബാങ്കിംഗ് തകര്‍ച്ച കാരണം എഫ്ഐഐ വില്‍പ്പന രൂക്ഷമായി. കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ 11757 കോടി രൂപയാണ് പിന്‍വലിക്കപ്പെട്ടത്. എഫ്‌ഐഐയുടെ നെറ്റ് ഷോര്‍ട്ട് പൊസിഷന്‍ നെഗറ്റീവ് ട്രെന്‍ഡ് സൂചിപ്പിക്കുന്നതായും വിലയിരുത്തലുണ്ട്.

X
Top