
മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കൂപ്പുകുത്തി. നിഫ്റ്റി50 129.15 പോയിന്റ് അഥവാ 0.71 ശതമാനം താഴ്ന്ന് 17972.05 ലെവലിലും സെന്‍സെക്‌സ് 454.38 പോയിന്റ് അഥവാ 0.73 ശതമാനം താഴ്ന്ന് 60,293.20 ലെവലിലുമാണ് വ്യാപാരം തുടരുന്നത്. മൊത്തം 1283 ഓഹരികള്‍ മുന്നേറുമ്പോള്‍ 1582 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
145 ഓഹരിവിലകളില്‍ മാറ്റമില്ല. ടിസിഎസ്,ഐഷര്‍ മോട്ടോഴ്‌സ്,ഹീറോ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍,ഇന്‍ഫോസിസ്,എസ്ബിഐ,എ്ച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര,എച്ച്ഡിഎഫ്‌സി,ഐടിസി,ബജാജ് ഓട്ടോ, അദാനി എന്റര്‍ടെയ്ന്‍മെന്റ് എന്നിവയാണ് കനത്ത നഷ്ടം നേരിടുന്നവ. ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ,പവര്‍ഗ്രിഡ്,അപ്പോളോ ഹോസ്പിറ്റല്‍സ്,ഒഎന്‍ജിസി,മഹീന്ദ്ര ആന്റ് മഹീന്ദ്,ജെഎസ്ഡബ്ല്യുസ്റ്റീല്‍, ഡിവിസ് ലാബ്‌സ് എന്നിവ നേട്ടമുണ്ടാക്കുന്നു.
മേഖലകളില്‍ വിവരസാങ്കേതിക വിദ്യ, പൊതുമേഖല ബാങ്ക് സൂചികകള്‍ 1 ശതമാനം ഇടിവിലാണ്. ബിഎസ്ഇ സ്‌മോള്‍ക്യാപ്,മിഡ്ക്യാപ് സൂചികകള്‍ യഥാക്രമം 0.34 ശതമാനം, 0.41 ശതമാനം എന്നിങ്ങനെ താഴ്ചവരിച്ചു.
ഫെഡ് റിസര്‍വ് ചെയര്‍ പവല്‍ ജെറോമിന്റെ പ്രസംഗവും യു.എസ് സിപിഐ ഡാറ്റയും വിപണിയെ സംബന്ധിച്ച് നിര്‍ണ്ണായകമാകുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്, വി കെ വിജയകുമാര്‍ പറയുന്നു. സിപിഐ പണപ്പെരുപ്പം കുറയുന്ന പക്ഷം വിപണി മുന്നേറ്റം തുടരും.
2023 അവസാനത്തോടെ ഫെഡ് റിസര്‍വ നിരക്ക് കുറയ്ക്കുകയും ചെയ്യും. നാണയപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍ വിപരീതഫലമാണുണ്ടാകുക. അതുകൊണ്ടുതന്നെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുകയാണ്.
ഡീല്‍ വിജയങ്ങള്‍ ദുര്‍ബലമാണെങ്കിലും തുടര്‍ച്ചയായ വളര്‍ച്ച നിലനിര്‍ത്താന്‍ ടിസിഎസിനായിട്ടുണ്ട്. വരും ദിവസങ്ങളിലെ ഇന്‍ഫോസിസ്,എച്ച്‌സിഎല്‍ ഫലങ്ങള്‍ ഹ്രസ്വകാല സാധ്യതകളിലേയ്ക്ക് വെളിച്ചം വീശും.






