അത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്രാജ്യത്തെ ടോൾ പ്ലാസകളിൽ ഫ്രീ ഫ്ലോ സംവിധാനം വരുന്നു; ഫെബ്രുവരി മാസത്തോടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രംദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശം

തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തി വിപണി

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തിയ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. സെന്‍സെക്‌സ് 61.81 പോയിന്റ് അഥവാ 0.10 ശതമാനം താഴ്ന്ന് 59929.71 ലെവലിലും നിഫ്റ്റി50 8.20 പോയിന്റ് അഥവാ 0.05 ശതമാനം താഴ്ന്ന് 17351.55 ലെവലിലുമെത്തി. ഒഎന്‍ജിസി,ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുക്കി, ഹീറോ മോട്ടോകോര്‍പ്പ്,എച്ച്ഡിഎഫ്‌സി നേട്ടമുണ്ടാക്കുമ്പോള്‍ ബിപിസിഎല്‍,ഏഷ്യന്‍ പെയിന്റ്‌സ്,അദാനി എന്റര്‍പ്രൈസസ്,ഹിന്‍ഡാല്‍കോ,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കനത്ത നഷ്ടം വരുത്തി.

മേഖലകളില്‍ വാഹനം 1.32 ശതമാനം കുതിപ്പ് പ്രകടമാക്കി.എഫ്എംസിജി,ഐടി,ലോഹം, ആരോഗ്യ പരിപാലനമാണ് നഷ്ടത്തില്‍.ബിഎസ്ഇ മിഡ്ക്യാപ് 0.26 ശതമാനവും സ്‌മോള്‍ക്യാപ് 1 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

വെള്ളിയാഴ്ച നിഫ്റ്റി 279 പോയിന്റ് ഉയര്‍ന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമേകി, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര് നിരീക്ഷിക്കുന്നു.റാലി നിലനിര്‍ത്താനാകുമോ എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം.ഒപെക് + അപ്രതീക്ഷിതമായി ഉല്‍പ്പാദനം വെട്ടിക്കുറച്ചതിനാല്‍ ബ്രെന്റ് ക്രൂഡിന്റെ 5% കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

ഇത് പണപ്പെരുപ്പം നിയന്ത്രിക്കുന്നത് കഠിനമാക്കും. അതേസമയം മാര്‍ച്ചിലെ വാഹന വില്‍പ്പന ഡാറ്റ ആഭ്യന്തര ഡിമാന്‍ഡിനെ പ്രതിഫലിപ്പിക്കുന്നു. മാരുതിയുടെ നമ്പറുകള്‍ കൂടുതല്‍ ശ്രദ്ധേയമാണ്.

സര്‍വേ സൂചിപ്പിക്കുന്നതനുസരിച്ച് ഉയരുന്ന കാപെക്സ് പ്ലാനുകള്‍ മൂലധന ചരക്ക് മേഖലയ്ക്ക് ഗുണം ചെയ്യും, വിപണി ഏകീകരിക്കാനൂള്ള സാധ്യത ചൂണ്ടിക്കാട്ടി വിജയകുമാര്‍ നിരീക്ഷിച്ചു. ഏപ്രില്‍ 13 മുതല്‍ ആരംഭിക്കുന്ന നാലാംപാദ ഫലങ്ങളായിരിക്കും വിപണിയുടെ ഗതി നിര്‍ണ്ണയിക്കുക.

X
Top