ഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രം

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 15.14 പോയിന്റ് അഥവാ 021 ശതമാനം താഴ്ന്ന് 59832.89 ലെവലിലും നിഫ്റ്റി 34.10 പോയിന്റ് അഥവാ 0.19 ശതമാനം താഴ്ന്ന് 17824.10 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1239 ഓഹരികള്‍ മുന്നേറുമ്പോള്‍ 674 എണ്ണം തിരിച്ചടി നേരിടുന്നു.

129 ഓഹരിവിലകളില്‍ മാറ്റമില്ല. ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,യുപിഎല്‍,ഗ്രാസിം എന്നിവയാണ് നേട്ടമുണ്ടാക്കുന്നവ. ഐഷര്‍ മോട്ടോഴ്‌സ്,എച്ച്‌സിഎല്‍, എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്ക്, ബിപിസിഎല്‍ എന്നിവ നഷ്ടം വരിച്ചു.

മേഖലകളില്‍ വാഹനം,മീഡിയ,ലോഹം, പൊതുമേഖല ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ് 0.25 ശതമാനം ദുര്‍ബലമായപ്പോള്‍ സ്‌മോള്‍ക്യാപ് മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായ കുറവിന്റെ സൂചന നല്‍കി, ഡിസംബര്‍മാസ പണപ്പെരുപ്പം 5.72 ശതമാനമായി.

ഇതോടെ കര്‍ശന നിലപാടില്‍ അയവ് വരുത്താന്‍ ആര്‍ബിഐ തയ്യാറാകും, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറയുന്നു. വ്യവസായ സൂചിക ഇതിനോടകം 7.1 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.

നിരക്കുകള്‍ കൂടി ലഘൂകരിക്കപ്പെടുന്നതോടെ മികച്ച വളര്‍ച്ച നിലനിര്‍ത്താന്‍ രാജ്യത്തിനാകുമെന്ന് വിജയകുമാര്‍ പറഞ്ഞു.

X
Top