ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 87.12 പോയിന്റ് അഥവാ 0.14 ശതമാനം താഴ്ന്ന് 61,663.48 ലെവലിലും നിഫ്റ്റി 36.20 പോയിന്റ് അഥവാ 0.20 ശതമാനം താഴ്ന്ന് 18,307.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1424 ഓഹരികളാണ് മുന്നേറിയത്.

1966 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 119 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഏഷ്യന്‍ പെയ്ന്റ്‌സ്, എസ്ബിഐ, കോടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നേട്ടത്തില്‍ മുന്നില്‍. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ബജാജ് ഓട്ടോ, സിപ്ല, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി എന്നിവ നഷ്ടം നേരിട്ടവയില്‍ പെടുന്നു.

റിയാലിറ്റി, പൊതുമേഖല ബാങ്ക് ഒഴികെയുള്ള മേഖലകള്‍ ദുര്‍ബലമായി. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ 0.4 ശതമാനം ഇടിവിലാണ് ക്ലോസ് ചെയ്തത്. ഹ്രസ്വകാലത്തില്‍ കണ്‍സോളിഡേഷന്‍ തുടരുമെന്നാണ് സൂചന, റെലിഗാറി ബ്രോക്കിംഗിലെ അജിത് മിശ്ര വലിയിരുത്തുന്നു.

18,450 ലെവല്‍ മറികടന്നാല്‍ മാത്രമേ നിഫ്റ്റി ശക്തിയാര്‍ജ്ജിച്ചുവെന്ന് പറയാനാകൂ. മേഖലാടിസ്ഥാനത്തില്‍ സ്റ്റോക്കുകള്‍ വാങ്ങുകയായിരിരിക്കും ഉചിതം. എന്നാല്‍ അവയും അപകട സാധ്യതയില്‍ നിന്നും മുക്തമല്ല.

X
Top