വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

ബെഞ്ച് മാര്‍ക്ക് സൂചികകള്‍ താഴ്ച വരിക്കുന്നു

മുംബൈ: ഉയര്‍ന്ന ചാഞ്ചാട്ടത്തിനിടയില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 88.42 പോയിന്റ് അഥവാ 0.14 ശതമാനം ഇടിവ് നേരിട്ട് 61892.30 ലെവലിലും നിഫ്റ്റി 37.90 പോയിന്റ് അഥവാ 0.21 ശതമാനം താഴ്ന്ന് 18371.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1387 ഓഹരികള്‍ മുന്നേറി.

1659 ഓഹരിവിലകള്‍ ഇടിവ് നേരിടുമ്പോള്‍ 125 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ലാര്‍സണ്‍ ആന്റ് ടൗബ്രോ, സിപ്ലി, ടാറ്റ കണ്‍സ്യൂമര്‍, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ മികച്ചു നില്‍ക്കുന്നവ. ഗ്രാസിം, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്‌സ് എന്നിവ തിരിച്ചടി നേരിടുകയും ചെയ്യുന്നു.

സെന്‍സെക്‌സില്‍ ലാര്‍സണ്‍ ആന്റ് ടൂബ്രോ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ബാജാജ് ഫിനാന്‍സ് എന്നിവ നേട്ടത്തിലായപ്പോള്‍ കോടക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ടൈറ്റന്‍ കമ്പനി എന്നിവ നഷ്ടം വരിച്ചു. മേഖലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ലോഹം, വാഹനം, വിവര സാങ്കേതിക വിദ്യ സൂചികകള്‍ 0.5-1 ശതമാനം താഴ്ചയിലാണ്. കാപിറ്റല്‍ ഗുഡ്‌സ് 1 ശതമാനം ഉയര്‍ച്ചയും കൈവരിക്കുന്നു.

നിഫ്റ്റിയുടെ സപ്പോര്‍ട്ട് മേഖല നിലവില്‍ 17950 ആണെന്ന് ആഷിക സ്‌റ്റോക്ക് ബ്രോക്കിംഗിലെ ടെക്‌നിക്കല്‍ അനലിസ്റ്റ് തീര്‍ത്ഥങ്കര്‍ ദാസ് നിരീക്ഷിച്ചു. 50 ദിവസ ഇഎംഎയും 12 മാസത്തെ താഴ്ചയില്‍ നിന്നുള്ള ബ്രേക്ക് ഔട്ട് പോയിന്റും 17950 ലാണ്. റിലേറ്റീവ് സ്‌ട്രെങ്ത് ഇന്‍ഡെക്‌സ് (ആര്‍എസ്‌ഐ) 68 ലുള്ളത് ചെറിയ തോതിലുള്ള അമിത വാങ്ങലിനെ കുറിക്കുന്നു.

അതുകൊണ്ടുതന്നെ വിപണി കണ്‍സോളിഡേഷനിലാകാനുള്ള സാധ്യതയാണുള്ളത്. എന്നാല്‍ ഹ്രസ്വകാലത്തില്‍ നിഫ്റ്റി റെക്കോര്‍ഡ് ഉയരമായ 18600 ഭേദിക്കും. പിന്നീടുള്ള ലക്ഷ്യം 18900 ആയിരിക്കും.

ആ ഘട്ടത്തില്‍ 18300-18400 ലായിരിക്കും പിന്തുണയെന്നും ദാസ് പറഞ്ഞു.

X
Top