രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

വിപണി തകര്‍ച്ച തുടരുന്നു; 225 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 16900 ത്തിന് താഴെ

മുംബൈ: തുടര്‍ച്ചയായ ആറാമത്തെ ദിവസവും ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തിലായി. സെന്‍സെക്‌സ് 0.39 ശതമാനം അഥവാ 225.87 പോയിന്റ് താഴ്ന്ന് 57330.03 ലെവലിലും നിഫ്റ്റി50 72.30 പോയിന്റ് അഥവാ 0.43 ശതമാനം താഴ്ന്ന് 16899.85 ലെവലിലും വ്യാപാരം തുടരുന്നു. 797 ഓഹരികള്‍ മുന്നേറുമ്പോള്‍ 987 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.

113 ഓഹരിവിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്,ടാറ്റ സ്റ്റീല്‍,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്,ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഒഎന്‍ജിസി എന്നിവയാണ് കനത്ത നഷ്ടം നേരിടുന്നത്. ബിപിസിഎല്‍, പവര്‍ഗ്രിഡ്, ടൈറ്റന്‍, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ് നേട്ടമുണ്ടാക്കി.

എഫ്എംസിജി, ഫാര്‍മ ഒഴിച്ചുള്ള മേഖലകളെല്ലാം താഴ്ച വരിക്കുമ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.12 ശതമാനവും 1.54 ശതമാനവും ദുര്‍ബലമായി. സിലിക്കണ്‍ വാലി, സിഗ്നേച്ച്വര്‍ ബാങ്കുകള്‍ക്കൊപ്പം സ്വിസ് ബാങ്ക് ക്രെഡിറ്റ് സ്യൂസും ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നു, മേത്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പറഞ്ഞു.

അതുകൊണ്ടുതന്നെ വിപണികള്‍ ചാഞ്ചാട്ടത്തിന് സാക്ഷ്യം വഹിച്ചേക്കാം. വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ വീണ്ടും അറ്റവില്‍പനക്കാരായത് ശുഭസൂചനയല്ല.

1271 കോടി രൂപയുടെ അറ്റ വില്‍പനയാണ് വിദേശ നിക്ഷേപകര്‍ ബുധനാഴ്ച നടത്തിയത്.

X
Top