ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: തുടക്കത്തിലെ നേട്ടങ്ങള്‍ തിരുത്തി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടം സഹിക്കുന്നു. സെന്‍സെക്‌സ് 199.88 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 62370.80 ലെവലിലും നിഫ്റ്റി 53.50 പോയിന്റ് അഥവാ 0.29 ശതമാനം താഴ്ന്ന് 18555.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1453 ഓഹരികള്‍ മുന്നേറുമ്പോള്‍ 1624 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

126 ഓഹരി വിലകളില്‍ മാറ്റമില്ല. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, സണ്‍ഫാര്‍മ,നെസ്ല ഇന്ത്യ,ഐടിസി,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, അദാനി പോര്‍ട്ട്‌സ്, എല്‍ടി, ഐഷര്‍ മോട്ടോഴ്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. എച്ച്‌സിഎല്‍ടെക്, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര,ടിസിഎസ്,വിപ്രോ,യുപിഎല്‍,ബജാജ് ഫിന്‍സര്‍വ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ്, എച്ച്ഡിഎഫ്‌സി ലൈഫ്, റിലയന്‍സ്, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്‌സ്, മാരുതി എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളില്‍ വിവര സാങ്കേതികവിദ്യ 1 ശതമാനത്തിലധികം താഴ്ന്നു. ഫാര്‍മ,എഫ്എംസിജി,വാഹനം എന്നിവയില്‍ വാങ്ങല്‍ ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സൂചികകള്‍ യഥാക്രമം നേരിയ തോതില്‍ വര്‍ധനവും ഇടിവും രേഖപ്പെടുത്തുന്നു.

ഫെഡ് റിസര്‍വ്, ഇസിബി, ബാങ്ക് ഓഫ് ഇംഗ്ലണ്ട് പണനയ യോഗങ്ങള്‍ കഴിഞ്ഞുമാത്രമേ വിപണിയില്‍ കാര്യമായ ചലനം പ്രതീക്ഷിക്കേണ്ടതുള്ളൂ, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. അടുത്തായാഴ്ചയാണ് വികസിത സമ്പദ് വ്യവസ്ഥകളിലെ കേന്ദ്രബാങ്കുകള്‍ യോഗം ചേരുന്നത്. ഉയര്‍ന്ന വായ്പാ വളര്‍ച്ച നിലവില്‍ ബാങ്ക് ഓഹരികളെ ഉയര്‍ത്തുന്നുണ്ട്.

പൊതുമേഖല ബാങ്കുകളുടെ മൂല്യം ആകര്‍ഷകവുമാണ്. അതിനാല്‍, തുടര്‍ന്നും ഉയര്‍ച്ച പ്രതീക്ഷിക്കാം.

X
Top