2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കനത്ത തകര്‍ച്ച നേരിടുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ കനത്ത തകര്‍ച്ച നേരിടുന്നു. സെന്‍സെക്‌സ് 655.09 പോയിന്റ് അഥവാ 1.10 ശതമാനം ഇടിഞ്ഞ് 59151.19 ലെവലിലും നിഫ്റ്റി 179.60 പോയിന്റ് അഥവാ 1.02 ശതമാനം ഇടിഞ്ഞ് 17410 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 560 ഓഹരികള്‍ നേട്ടമുണ്ടാക്കുമ്പോള്‍ 1319 എണ്ണം താഴ്ച വരിക്കുന്നു.

104 ഓഹരി വിലകളില്‍ മാറ്റമില്ല. അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ,അദാനി പോര്‍ട്ട്‌സ്, ബജാജ് ഫിന്‍സര്‍വ്,ബജാജ് ഫിനാന്‍സാണ് കനത്ത നഷ്ടം നേരിടുന്നത്. ടാറ്റ മോട്ടോഴ്‌സ്,ബ്രിട്ടാനിയ, ഭാരിത എയര്‍ടെല്‍, ബജാജ് ഓട്ടോ നേട്ടമുണ്ടാക്കുന്നു.

മേഖലകളില്‍ ബാങ്ക്,ഐടി,പൊതുമേഖല ബാങ്ക്,കാപിറ്റല്‍ഗുഡ്‌സ് 1-2 ശതമാനം ദുര്‍ബലമായി. ബിഎസ്ഇ മിഡ്ക്യാപ് 1.08 ശതമാനവും സ്‌മോള്‍ക്യാപ് 0.79 ശതമാനം താഴ്ന്നു. യു.എസ് വിപണികളിലെ തകര്‍ച്ചയാണ് ആഭ്യന്തര വിപണികളെ ബാധിക്കുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കുന്ന എസ്വിബി ഫിനാന്‍ഷ്യല്‍സിന്റെ 60% തകര്‍ച്ച യുഎസ് വിപണികളില്‍ വില്‍പന സമ്മര്‍ദ്ദം സൃഷ്ടിച്ചു. വായ്പ തിരിച്ചടവ് മുടങ്ങിയേക്കുമെന്ന ആശങ്കയില്‍ ബാങ്കിംഗ് ഓഹരികളും താഴ്ന്നു. എന്നാല്‍ ഇത് യു.എസിനെ മാത്രം ബാധിക്കുന്ന കാര്യമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്,വി കെ വിജയകുമാര്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ ബാങ്കിംഗ് ഓഹരികളിലെ നിക്ഷേപത്തെ സ്വാധീനിക്കില്ല. എന്നാല്‍ യു.എസിലെ വില്‍പന സമ്മര്‍ദ്ദം ഇവിടെ അനുരണനങ്ങള്‍ തീര്‍ത്തേക്കാം. ഇന്നത്തെ യുഎസ് തൊഴില്‍ റിപ്പോര്‍ട്ട് ഫെഡറേഷന്റെ നയ രൂപീകരണത്തില്‍ നിര്‍ണായകമാകും.

തൊഴിലവസരങ്ങള്‍ കുറയുന്നതായി ഡാറ്റ കാണിക്കുന്ന പക്ഷം ഫെഡറല്‍ കര്‍ശന നിലപാടിലേയ്ക്ക് പോകില്ല. ഇക്വിറ്റി വിപണികള്‍ പ്രതിരോധ ശേഷി നിലനിര്‍ത്തും.

X
Top