ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ തുടരുന്നു. സെന്‍സെക്‌സ് 183.67 പോയിന്റ് അഥവാ 0.29 ശതമാനം ഉയര്‍ന്ന് 62716.97 ലെവലിലും നിഫ്റ്റി 50.30 പോയിന്റ് അഥവാ 0.27 ശതമാനം ഉയര്‍ന്ന് 18658.30 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1918 ഓഹരികള്‍ മുന്നേറുമ്പോള്‍ 1022 എണ്ണമാണ് പിന്‍വലിയുന്നത്.

123 ഓഹരികളില്‍ മാറ്റമില്ല. നിഫ്റ്റിയില്‍ ഹിന്‍ഡാല്‍കോ, ഐഷര്‍ മോട്ടോഴ്‌സ്, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, ലാര്‍സണ്‍ ആന്റ് ടൂബ്രോ എന്നിവയാണ് നേട്ടമുണ്ടാക്കുന്നത്. മാരുതി സുസുക്കി, അദാനി എന്റര്‍പ്രൈസസ്,അദാനി പോര്‍ട്ട്‌സ്,നെസ്ലെ, ഭാരതി എയര്‍ടെല്‍ എന്നിവ നഷ്ടം നേരിടുന്നു.

പൊതുമേഖല ബാങ്ക് ഒഴിച്ചുള്ള രംഗങ്ങളിലെല്ലാം വാങ്ങല്‍ ദൃശ്യമാണ്. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.47 ശതമാനവും മിഡ് ക്യാപ് 0.44 ശതമാനവും ഉയര്‍ന്നു. പ്രതീക്ഷച്ചതിലും കുറവ് ചെറുകിട പണപ്പെരുപ്പം ഫെഡ് റിസര്‍വിന്റെ നിരക്ക് നയത്തെ സ്വാധീനിക്കുമെന്ന് കരുതുന്നു, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.

50 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊതു മേഖല ബാങ്ക് സൂചികയുടെ റാലിയും ഐടി മേഖലയുടെ വീണ്ടെടുപ്പും ആഭ്യന്തര വിപണിയെ മുന്നോട്ട് നയിക്കും. വിദേശ നിക്ഷേപകര്‍ വാങ്ങല്‍ തുടരുന്നത് ശുഭ സൂചനയാണ്.

മൂല്യ നിര്‍ണ്ണയം ഉയര്‍ന്നതിനാല്‍ 18,400-18,800 കടമ്പ ഭേദിക്കുക നിഫ്റ്റിയെ സംബന്ധിച്ചിടത്തോളം പ്രയാസകരമാകുമെന്നും വിജയകുമാര്‍ പറഞ്ഞു.

X
Top