
മുംബൈ: ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 134.15 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 60395.33 ലെവലിലും നിഫ്റ്റി 22.10 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 17978.70 ലെവലിലും വ്യാപാരം തുടരുന്നു. മികച്ച ഓപ്പണിംഗ് നടത്തിയ സൂചികകള്‍ പിന്നീട് നേരിയ തോതില്‍ തിരുത്തല്‍ വരുത്തുകയായിരുന്നു.
1786 ഓഹരികള്‍ മുന്നേറുമ്പോള്‍ 1223 എണ്ണമാണ് തിരിച്ചടി നേരിടുന്നത്. 147 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്‌സിഎല്‍, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, വിപ്രോ, ടിസിഎസ്,ഇന്‍ഫോസിസ്,കോടക് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്,ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ് മികച്ച നേട്ടം കുറിക്കുമ്പോള്‍ അദാനി എന്റര്‍പ്രൈസസ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബിപിസിഎല്‍,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ബജാജ് ഓട്ടോ,ഐഷര്‍ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ,എന്‍ടിപിസി,കോള്‍ഇന്ത്യ,മാരുതി,അദാനി പോര്‍ട്ട്‌സ്,ഡിവിസ് ലാബ്,യുപിഎല്‍ എന്നിവ നഷ്ടം നേരിടുന്നു.
മേഖലകളില്‍ വാഹനം, ഹെല്‍ത്ത് കെയര്‍, ലോഹം,ഓയില്‍ ആന്റ് ഗ്യാസ് താഴ്ചവരിച്ചു. ഐടി 0.60 ശതമാനവും ഊര്‍ജ്ജം 0.72 ശതമാനവും ബാങ്ക് 0.4 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. ബിഎസ്ഇ മിഡ്്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.25 ശതമാനം,0.30 ശതമാനമാണ് കരുത്താര്‍ജ്ജിച്ചത്.
2022 വിപണിയുടെ പ്രത്യേകത വിദേശ നിക്ഷേപ സ്ഥാപനങ്ങളുടേയും (എഫ്‌ഐഐ) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടേയും ( ഡിഐഐ) വടംവലിയായിരുന്നു. എഫ്ഐഐ വില്‍പ്പന കാരണമുണ്ടായ നഷ്ടം ഡിഐഐ നികത്തി. 2023 ലും സമാന പ്രവണത ദൃശ്യമാകുന്നു, ജിയോജിത് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു.
എഫ്ഐഐകള്‍ കഴിഞ്ഞ ആഴ്ച, 9605 കോടി രൂപയുടെ വില്‍പന നടത്തിയപ്പോള്‍ ഡിഐഐകള്‍ 10042 കോടി രൂപയാണ് നിക്ഷേപിച്ചത്. അടിസ്ഥാന ഘടകങ്ങളും കോര്‍പ്പറേറ്റ് വരുമാനവും മികച്ചതാണെങ്കില്‍, എഫ്ഐഐ വില്‍പ്പന വിപണിയെ ബാധിക്കില്ലെന്ന് വിജയകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സ്ഥിരതയുള്ളതാണ്.
മൂന്നാംപാദ ഫലങ്ങള്‍ വരുമാന വളര്‍ച്ച കുറിക്കുന്നു. ഐടിയും ബാങ്കിംഗും ശക്തമാണ്. അതുകൊണ്ടുതന്നെ മൂല്യനിര്‍ണ്ണയം ഉയര്‍ന്നതാണ്.
താരതമ്യേന വിലകുറഞ്ഞ ഓഹരികളുള്ള തായ്വാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍ഡ് തുടങ്ങിയ വിപണികളിലേക്ക് എഫ്‌ഐഐ നീങ്ങുന്നത് സ്വാഭാവികം. പക്ഷെ പ്രവണത അധികകാലം നിലനില്‍ക്കാന്‍ സാധ്യതയില്ല. ഡോളര്‍ സൂചിക 101.85 ആയി കുറയുന്നത് വളര്‍ന്നുവരുന്ന വിപണികളെ സംബന്ധിച്ച് അനുകൂല ഘടകമാണെന്നും വിജയകുമാര്‍ നിരീക്ഷിച്ചു.
അധികകാലം ഇന്ത്യയെ അവഗണിക്കാനാവില്ല.






