വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

തുടര്‍ച്ചയായ ആറാം ദിവസവും നേട്ടം തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ ആറാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ക്കായി. സെന്‍സെക്‌സ് 104.25 പോയിന്റ് അഥവാ 0.18 ശതമാനം ഉയര്‍ന്ന് 59,307.15 ലെവലിലും നിഫ്റ്റി 12.30 പോയിന്റ് അഥവാ 0.07 ശതമാനം ഉയര്‍ന്ന് 17,576.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1404 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1920 ഓഹരികള്‍ തിരിച്ചടിയേറ്റു.

136 ഓഹരിവിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌യുഎല്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. അതേസമയം ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ദിവിസ് ലാബ്‌സ്, അദാനി പോര്‍ട്ട്‌സ്, യുപിഎല്‍ എന്നിവ നഷ്ടം നേരിടുകയും ചെയ്തു.

മേഖലകളില്‍ ബാങ്ക് സൂചിക 2 ശതമാനം ഉയര്‍ന്നപ്പോള്‍ മൂലധന വസ്തുക്കള്‍, ഫാര്‍മ, പവര്‍, മെറ്റല്‍ എന്നിവ 0.5-1 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.5 ശതമാനം കുറവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളുടെ ചുവടുപിടിച്ച് രണ്ടാം പകുതിയില്‍ വില്‍പന സമ്മര്‍ദ്ദം ശക്തമായെന്ന് ജിയോജിത്ത്, റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

ദൈര്‍ഘ്യം കുറഞ്ഞ ആഴ്ച മുന്നില്‍ കണ്ട് ആഭ്യന്തര നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തി. മികച്ച സെപ്തംബര്‍ പാദ ഫലം മുന്‍നിര ഓഹരികളെ സഹായിച്ചപ്പോള്‍ മിഡ്ക്യാപ്പ്, സ്‌മോള്‍ക്യാപ്പ് സ്റ്റോക്കുകളാണ് തിരിച്ചടി നേരിട്ടത്.

X
Top