ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

നേട്ടം തുടര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിനവും നേട്ടത്തിലാണുള്ളത്. സെന്‍സെക്‌സ് 211.52 പോയിന്റ് അഥവാ 0.35 ശതമാനമുയര്‍ന്ന് 60867.24 ലെവലിലും നിഫ്റ്റി 58 പോയിന്റ് അഥവാ 0.32 ശതമാനമുയര്‍ന്ന് 18111.30 ലെവലിലും വ്യാപാരം തുടരുന്നു. 1067 ഓഹരികള്‍ മുന്നേറുമ്പോള്‍ 1067 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

168 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ടാറ്റ സ്റ്റീല്‍,വിപ്രോ,എച്ച്ഡിഎഫ്‌സി ബാങ്ക്,ഗ്രാസിം എന്നിവയാണ് മികച്ച പ്രകടനം നടത്തുന്നവ. അദാനി എന്റര്‍പ്രൈസസ്,ഐഷര്‍മോട്ടോഴ്‌സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളില്‍ ലോഹം 1 ശതമാനം കരുത്തര്‍ജ്ജിച്ചപ്പോള്‍ റിയാലിറ്റി അരശതമാനം ദുര്‍ബലമായി. ബിഎസ്ഇ മിഡ്ക്യാപ് 0.18 ശതമാനവും സ്‌മോള്‍ക്യാപ് 0.31 ശതമാനവുമുയര്‍ന്നിട്ടുണ്ട്.2022ലെ മികവ്, 2023 ലേയ്ക്ക് നീട്ടാന്‍ വിപണിയ്ക്കായില്ലെന്ന്, ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വിലകുറഞ്ഞ ചൈനീസ് വിപണികളിലേയ്ക്ക് നീങ്ങുന്നതാണ് കാരണം. ആഗോള മാന്ദ്യ ഭീതി, തുടര്‍ന്നും വിദേശ നിക്ഷേപകരെ അകറ്റിയേക്കാം. അതേസമയം തിരിച്ചുകയറാനുള്ള കരുത്ത് ഇന്ത്യന്‍ വിപണികള്‍ക്കുണ്ട്.

വലിയ സമ്പദ്വ്യവസ്ഥകള്‍ക്കിടയില്‍ മികച്ച വളര്‍ച്ച സാധ്യതയും വരുമാനവും നിലനിര്‍ത്തുന്നത് ഇന്ത്യമാത്രമാണ്. മൂന്നാംപാദ ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന ഐടി ഓഹരികളും ഉയര്‍ന്ന നിലവാരമുള്ള ബാങ്കിംഗ്, ക്യാപിറ്റല്‍ ഗുഡ്സ് ഓഹരികളും ഇക്കാര്യം വ്യക്തമാക്കുന്നു. ബജറ്റ് സാധ്യതകളായിരിക്കും വരും ദിവസങ്ങളില്‍ വിപണിയുടെ ഗതി നിയന്ത്രിക്കുയെന്നും വിജയകുമാര്‍ പറഞ്ഞു.

X
Top