തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനിടയില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയാണ്. സെന്‍സെക്‌സ് 71.08 പോയിന്റ് അഥവാ 0.12 ശതമാനം താഴ്ന്ന് 61723.96 ലെവലിലും നിഫ്റ്റി 10.30 പോയിന്റ് അഥവാ 0.06 ശതമാനം ഉയര്‍ന്ന് 18360 ലെവലിലും വ്യാപാരം തുടരുന്നു. മൊത്തം 1642 ഓഹരികള്‍ മുന്നേറുന്നു.

1437 ഓഹരികള്‍ തിരിച്ചടി നേരിടുമ്പോള്‍ 150 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ, അപ്പോളോഹോസ്പിറ്റല്‍,ടാറ്റമോട്ടോഴ്‌സ്, യുപിഎല്‍, ടാറ്റസ്റ്റീല്‍,ഗ്രാസിം,പവര്‍ഗ്രിഡ്,ഹീറോ മോട്ടോകോര്‍പ്പ്, ബ്രിട്ടാനിയ, കോടക് ബാങ്ക്, കോള്‍ഇന്ത്യ, ബജാജ് ഓട്ടോ, ജെഎസ്ഡബ്ല്യുസ്റ്റീല്‍ എന്നിവയാണ് നേട്ടമുണ്ടാക്കിയവയില്‍ മുന്നില്‍.

ഡോ.റെഡ്ഡി ലാബ്‌സ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്, നെസ്ലെ, വിപ്രോ, ലാര്‍സണ്‍ ആന്റ് ടൂബ്രോ, എച്ച്ഡിഎഫ്‌സി, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടൈറ്റന്‍ എന്നിവ നഷ്ടത്തിലുള്ള പ്രമുഖ ഓഹരികളാണ്. മേഖലകളില്‍ ലോഹം 2 ശതമാനം ഉയര്‍ന്നു. അതേസമയം ഫാര്‍മ, പൊതുമേഖല, ഊര്‍ജ്ജം എന്നിവയില്‍ വില്‍പന ദൃശ്യമാണ്.

നിഫ്റ്റി റെക്കോര്‍ഡ് ഉയര്‍ച്ചയിലേയ്ക്കുള്ള കുതിപ്പിലാണെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു. നാല് ദിവസത്തെ തുടര്‍ച്ചയായ നേട്ടവും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും അതാണ് സൂചിപ്പിക്കുന്നത്. ഡോളര്‍ സൂചിക 114 ല്‍ നിന്നും 106.6 ആയി താഴ്ന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വാങ്ങല്‍ തുടരുമെന്ന് പ്രതീക്ഷിക്കാം.

ആഭ്യന്തര നിക്ഷേപകര്‍ കൂടുതല്‍ വില്‍പന നടത്താനുള്ള സാധ്യത കുറവുമാണ്. മാത്രമല്ല, മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഈ മാസം ഇതിനോടകം 13000 കോടി രൂപ കടന്നിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ഇരട്ടകള്‍, റിലയന്‍സ്, ഇന്‍ഫോസിസ്, ടിസിഎസ് എന്നിവയുടെ സാന്നിധ്യം റാലിയുടെ ശക്തി വിളിച്ചോതുകയും ചെയ്യുന്നു.

ബാങ്ക് നിഫ്റ്റി റെക്കോര്‍ഡ് നേട്ടം കൈവരിച്ചതും മൊത്തം വിപണിയ്ക്ക് ഗുണം ചെയ്യും. ബാങ്ക് സൂചിക ഉയര്‍ച്ച തുടര്‍ന്നേക്കാം. സാങ്കേതികമേഖല നിക്ഷേപം കുറയാന്‍ സാധ്യതയില്ലാത്തതിനാല്‍ നിഫ്റ്റി ഐടി നേട്ടത്തിലാകുമെന്നും വിജയകുമാര്‍ വിലയിരുത്തി.

X
Top