വളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തം

നേരിയ ഉയര്‍ച്ചയില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ബെഞ്ച് മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെകസ് 91.62 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 61,510.58 ലെവലിലും നിഫ്റ്റി 23.10 പോയിന്റ് അഥവാ 0.13 ശതമാനം ഉയര്‍ന്ന് 18,267.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1789 ഓഹരികള്‍ മുന്നേറുമ്പോള്‍ 1600 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

119 ഓഹരി വിലകളില്‍ മാറ്റമില്ല. അപ്പോളോ ഹോസ്പിറ്റല്‍സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, എസ്ബിഐ, ബജാജ് ഫിനാന്‍സ് എന്നിവയാണ് നേട്ടത്തിലുള്ള ഓഹരികള്‍. അദാനി എന്റര്‍പ്രൈസസ്, പവര്‍ ഗ്രിഡ് കോര്‍പറേഷന്‍, അദാനി പോര്‍ട്ട്‌സ്, ഹീറോ മോട്ടോകോര്‍പ്, ടെക് മഹീന്ദ്ര എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ പൊതു മേഖല ബാങ്ക്, ഓയില്‍ ആന്റ് ഗ്യാസ് എന്നിവ അരശതമാനം മുതല്‍ 1 ശതമാനം വരെ ഉയര്‍ന്നതും ശ്രദ്ധേയമായി. ബിഎസ്ഇ മിഡ്ക്യാപ്പ് മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ സ്‌മോള്‍ ക്യാപ്പ് അരശതമാനമാണ് ഉയര്‍ന്നത്. ആഭ്യന്തര വിപണി ജാഗ്രതയോടെ നേട്ടങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ജിയോജിത്ത് റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറയുന്നു.

ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് സൂചികകള്‍ മുന്നേറുന്നത്. ഡോളര്‍ മൂല്യം, ബോണ്ട് യീല്‍ഡ് എന്നിവ കുറയുന്നത് ആശ്വാസമാണ്. അതേസമയം എഫ്‌ഐഐകളുടെ പ്രവചനാതീതത വെല്ലുവിളിയാകുന്നു.

സമ്പദ്വ്യവസ്ഥ ഇപ്പോഴും ചുരുങ്ങുകയാണെന്ന് യൂറോസോണ്‍ പിഎംഐ കാണിച്ചെങ്കിലും, സങ്കോചത്തിന്റെ നിരക്ക് മന്ദഗതിയിലാണ്. ഫെഡറല്‍ മിനുറ്റ്‌സിലെ നിലപാടുകള്‍ വരും ദിവസങ്ങളെ നിര്‍ണയിക്കുമെന്നും വിനോദ് നായര്‍ പറഞ്ഞു.

X
Top