
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടം തുടരുന്നു. സെന്‍സെക്സ് 228.25 പോയിന്റ് അഥവാ 0.38 ശതമാനം ഉയര്‍ന്ന് 59,985.09ലും നിഫ്റ്റി 61.50 പോയിന്റ് അഥവാ 0.35 ശതമാനം ഉയര്‍ന്ന് 17,798.50ലുമാണ് വ്യാപാരത്തിലുള്ളത്. ഏകദേശം 1499 ഓഹരികള്‍ മുന്നേറുമ്പോള്‍ 1314 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.
128 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. ലോഹ സൂചിക ഒരു ശതമാനം ഇടിഞ്ഞപ്പോള്‍ വാഹന സൂചിക ഒരു ശതമാനം ഉയര്‍ന്നു. ഒഎന്‍ജിസി, ബജാജ് ഓട്ടോ, റിലയന്‍സ്, കോള്‍ ഇന്ത്യ, എന്‍ടിപിസി,ബജാജ് ഫിന്‍സര്‍വ്, കോടക് മഹീന്ദ്ര, മാരുതി സുസുക്കി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഐഷര്‍ മോട്ടോഴ്സ്, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ മുന്നില്‍.
അതേസമയം ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഡിവിസ് ലാബ്സ്, ഹിന്‍ഡാല്‍കോ, ഗ്രാസിം, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സണ്‍ഫാര്‍മ,ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക് എന്നിവ കനത്ത നഷ്ടം നേരിടുന്നു. വരും ദിനങ്ങള്‍ ബുള്ളുകളുടേതാണെന്ന് ജിയോജിത്ത് ഫിനാന്ന്ഷ്യല് സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.
യു.എസിലെ മൂന്നാം പാദ ജിഡിപി, മാന്ദ്യഭീതി ലഘൂകരിച്ചതും കുറയുന്ന പണപ്പെരുപ്പവും ശുഭസൂചനകളാണ്. യുഎസിലെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 4 ശതമാനത്തില്‍ താഴെയായി കുറഞ്ഞതാണ് ആഭ്യന്തര വിപണിയെ സംബന്ധിച്ച് പോസിറ്റീവ്. ഇത് എഫ്പിഐകളെ വാങ്ങാന്‍ പ്രേരിപ്പിക്കും.
മികച്ച രണ്ടാം പാദഫലങ്ങളും വിപണിയെ ഉയര്‍ത്തുന്ന ഘടകമാണ്. 6 ശതമാനം ഇതിനോടകം ഉയര്‍ന്ന നിഫ്റ്റി മുന്നേറ്റം തുടരും. ബാങ്കിംഗ്, വാഹനം, കാപിറ്റല്‍ ഗുഡ്സ്, ടെലികോം എന്നിവയിലെ വീണ്ടെടുപ്പ് ശക്തമാകുമെന്നും വിജയകുമാര്‍ പറഞ്ഞു.