രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

മാറ്റമില്ലാതെ ബെഞ്ച്മാര്‍ക്ക് സൂചികകള്‍, വിദേശ നിക്ഷേപകരുടെ വില്‍പന അവസരമാക്കാം

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ബുധനാഴ്ച തുടക്കത്തില്‍ മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 44.59 പോയിന്റ് അഥവാ 0.07 ശതമാനം താഴ്ന്ന് 60070.89 ലെവലിലും നിഫ്റ്റി50 16.30 പോയിന്റ് അഥവാ 0.09 ശതമാനം താഴ്ന്ന് 17897.90 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1771 ഓഹരികള്‍ മുന്നേറുമ്പോള്‍ 1067 എണ്ണം തിരിച്ചടി നേരിടുന്നു.

128 ഓഹരി വിലകളില്‍ മാറ്റമില്ല.ഹിന്‍ഡാല്‍കോ,ടിസിഎസ്,ഇന്‍ഫോസിസ്,എച്ച്‌സിഎല്‍ടെക്,ജെഎസ്ഡബ്ല്യു സ്റ്റീല്‍, സണ്‍ഫാര്‍മ എന്നിവയാണ് നേട്ടമുണ്ടാക്കുന്നവ.ഭാരതി എയര്‍ടെല്‍,സിപ്ല,അപ്പോളോ ഹോസ്പിറ്റല്‍സ്,ഒഎന്‍ജിസി,ഡിവിസ് ലാബ്,ഐഷര്‍മോട്ടോഴ്‌സ്, അദാനി എന്റര്‍പ്രൈസസ് എന്നിവ നഷ്ടം നേരിടുന്നു.

മേഖലകളില്‍ വിവരസാങ്കേതിക വിദ്യ 1 ശതമാനമുയര്‍ന്നപ്പോള്‍ വാഹനം,ഫാര്‍മ എന്നിവയില്‍ വില്‍പന ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.10 ശതമാനം താഴ്ച വരിക്കുന്നു. സ്‌മോള്‍ക്യാപ് 0.33 ശതമാനമുയര്‍ന്നു.

വിദേശ നിക്ഷേപകരുടെ വില്‍പനയാണ് വിപണിയെ ബാധിക്കുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിച്ചു. വിദേശ നിക്ഷേപകര്‍ വിലകുറഞ്ഞ ചൈനീസ് വിപണികളിലേയ്ക്ക് നീങ്ങുകയാണ്. അതേസമയം ഇന്ത്യന്‍ വിപണി അമിത മൂല്യനിര്‍ണ്ണയത്തിലാണുള്ളത്.

ദീര്‍ഘകാല നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഇതൊരവസരമാണെന്നും വിജയകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു. സമാന സാഹചര്യത്തില്‍ ആഭ്യന്തര നിക്ഷേപകര്‍ കഴിഞ്ഞവര്‍ഷം ഓഹരികള്‍ വാങ്ങിക്കൂട്ടിയിരുന്നു. വിപണി തിരിച്ചുകയറിപ്പോള്‍ അവര്‍ ലാഭമെടുപ്പ് നടത്തി.

അങ്ങിനെയൊരു സാധ്യത ഇപ്പോഴും നിലവിലുണ്ട്. ബാങ്ക് ഓഹരികളാണ് നിലവില്‍ കൂടുതല്‍ തിരുത്തല്‍ വരുത്തിയിരിക്കുന്നതെന്നും മൂന്നാം പാദഫല പ്രകടനം മികച്ചതായതിനാല്‍ വിപണി വീണ്ടെടുപ്പ് നടത്തുമെന്നും വിജയകുമാര്‍ പറഞ്ഞു.

X
Top