രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേട്ടത്തില്‍

മുംബൈ: ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 126.76 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 57653.86 ലെവലിലും നിഫ്റ്റി 40.70 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 16985.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഗ്രാസിം ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സിപ്ല, സണ്‍ ഫാര്‍മ, എസ്ബിഐ മികച്ച നേട്ടം സ്വന്തമാക്കിയപ്പോള്‍ അദാനി പോര്‍ട്ട്‌സ്, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എം ആന്‍ഡ് എം, ടാറ്റ മോട്ടോഴ്സ് നഷ്ടം നേരിട്ടു.

സെക്ടറുകളില്‍, ഫാര്‍മ സൂചിക ഒരു ശതമാനം ഉയര്‍ന്നു. ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്സ്, പവര്‍, റിയല്‍റ്റി എന്നിവ 0.5-2 ശതമാനം ഇടിഞ്ഞപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.4 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.5 ശതമാനവുമാണ് നഷ്ടം നേരിട്ടത്.
എഐഎ എഞ്ചിനീയറിംഗ്, ഭാരത് വയര്‍ റോപ്സ്, കരിയര്‍ പോയിന്റ്, സൈയന്റ് എന്നിവ ബിഎസ്ഇയില്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയ ഓഹരികളാണ്.

ട്രെന്‍ഡ് ഇപ്പോഴും ബെയറിഷാണെന്ന് രൂപക് ദേ, എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റ് പറയുന്നു. നിഫ്റ്റി ഇപ്പോഴും മൂവിംഗ് ആവറേജിന് താഴെയാണ്. നിലവിലെ ദൗര്‍ബല്യം നിഫ്റ്റിയെ 16750 ലെവലിലേയ്ക്ക് നയിച്ചേക്കാം.

X
Top