രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: മൂന്നുദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനുശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച നേട്ടത്തിലായി. സെന്‍സെക്‌സ് 669.37 പോയിന്റ് അഥവാ 1.12 ശതമാനം ഉയര്‍ന്ന് 60569.74 ലെവലിലും നിഫ്റ്റി 202 പോയിന്റ് അഥവാ 1.13 ശതമാനം ഉയര്‍ന്ന് 18061.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2313 ഓഹരികള്‍ മുന്നേറുമ്പോള്‍ 745 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

121 ഓഹരിവിലകളില്‍ മാറ്റമില്ല. ടെക് മഹീന്ദ്ര,ടിസിഎസ്,എച്ച്‌സിഎല്‍ടെക്,ടാറ്റ മോട്ടോഴ്‌സ്, വിപ്രോ എന്നിവയാണ് മികച്ച് നില്‍ക്കുന്നവ. ഐഷര്‍ മോട്ടോഴ്‌സ്, ടൈറ്റന്‍ തിരിച്ചടി നേരിടുന്നു. എല്ലാ മേഖലകളും കരുത്താര്‍ജ്ജിച്ചപ്പോള്‍ 2 ശതമാനം നേട്ടവുമായി ഐടിയാണ് റാലി നയിക്കുന്നത്.

ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ 1 ശതമാനത്തോളം ഉയര്‍ന്നു. വെള്ളിയാഴ്ച പുറത്തുവന്ന യു.എസ് സാമ്പത്തിക ഡാറ്റ, ആഗോളവിപണികളെ സംബന്ധിച്ച് നിര്‍ണ്ണായകമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റമെന്റ് സ്ട്രാറ്റജിസ്റ്റ്, വികെ വിജയകുമാര്‍ പറയുന്നു.

ഡാറ്റകള്‍ വിരല്‍ ചൂണ്ടുന്നത് ശക്തവും എന്നാല്‍ തണുത്തതുമായ സമ്പദ് വ്യവസ്ഥയിലേയ്ക്കാണ്. ഒരു സോഫ്റ്റ് ലാന്‍ഡിംഗിന്റെ സൂചനയാണിത്.ഐഎസ്എം സേവനങ്ങളുടെ ഡാറ്റ 49.6 ല്‍ എത്തിയപ്പോള്‍ ഡിസംബര്‍ മാസ തൊഴിലവസരങ്ങളുടെ വര്‍ദ്ധനവ് 223000 ആണ്.

ഇത് 2 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. വേതന വര്‍ദ്ധനവ് 4.6% ആയി കുറഞ്ഞു. നേരത്തെയിത് 5.6 ശതമാനമായിരുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് കുറഞ്ഞ പണപ്പെരുപ്പത്തിലേയ്ക്കും ഫെഡ് റിസര്‍വിന്റെ നിലപാടില്‍ അയവ് വരാനുള്ള സാധ്യതയിലേയ്ക്കുമാണ്.

ഡോളര്‍ സൂചിക 104-ല്‍ താഴെയായും യുഎസ് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 12 ബിപി യും കുറഞ്ഞതോടെ വിപണി കരകയറാന്‍ തുടങ്ങി.എല്ലാ സിഗ്‌നലുകളും ബുള്ളിഷ് ആണ്. എഫ്ഐഐ വില്‍പ്പനയാണ് ഇന്ത്യയില്‍ ഇഴച്ചിലുണ്ടാക്കുന്നതെന്നും അതില്‍ കുറവ് വരുന്ന പക്ഷം കുതിച്ചുചാട്ടം പ്രതീക്ഷിക്കാമെന്നും വിജയകുമാര്‍ നിരീക്ഷിച്ചു.

X
Top