ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

തിരിച്ചുകയറി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരിച്ചുകയറ്റത്തിന്റെ സൂചന പ്രകടമാക്കുന്നു. സെന്‍സെക്‌സ് 205.82 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 62616.50 ലെവലിലും നിഫ്റ്റി 61.20 പോയിന്റ് അഥവാ 0.33 ശതമാനം ഉയര്‍ന്ന് 18621.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1852 ഓഹരികള്‍ മുന്നേറുമ്പോള്‍ 1008 ഓഹരികള്‍ ദുര്‍ബലമായി.

142 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. മേഖലകളില്‍ ഹെല്‍ത്ത് കെയര്‍, ഐടി ഒഴിച്ചുള്ളവ കരുത്താര്‍ജ്ജിക്കുന്നു. ബിഎസ്ഇ മിഡ്്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും ഉയര്‍ച്ചയിലാണ്.

ഐഷര്‍ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എല്‍ടി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ, ഐസിഐസിഐ ബാങ്ക്, നെസ്ല, അദാനി പോര്‍ട്ട്‌സ് എന്നിവയാണ് നേട്ടമുണ്ടാക്കുന്ന ഓഹരികള്‍. സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ലൈഫ്, കോടക് ബാങ്ക്, എസ്ബിഐ ലൈഫ്, ടിസിഎസ്,പവര്‍ഗ്രിഡ്, ഏഷ്യന്‍ പെയ്ന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തില്‍. കേന്ദ്രബാങ്ക് പണനയം കര്‍ശനമാക്കുമ്പോള്‍, എണ്ണവിലയിലെ ഇടിവാണ് വിപണിയ്ക്ക് കരുത്താകുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.

യു.എസ് പണപ്പെരുപ്പ ഡാറ്റ പുറത്തുവരുന്നതും ഫെഡറല്‍ റിസര്‍വ് മീറ്റിംഗും അടുത്തയാഴ്ചയെ നിര്‍ണ്ണായകമാക്കും. അതുവരെ ഏകീകരണം സംഭവിക്കാനാണ് സാധ്യത. പൊതുമേഖല ബാങ്കുകള്‍ നേട്ടമുണ്ടാക്കുമെന്നും വിജയകുമാര്‍ പറയുന്നു.

X
Top