
മുംബൈ: മൂന്നുദിവസത്തെ നഷ്ടത്തിനു ശേഷം മികച്ച നേട്ടവുമായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിങ്കളാഴ്ച തിരിച്ചുകയറി. സെന്‍സെക്‌സ് 846.94 പോയിന്റ് അഥവാ 1.41 ശതമാനം ഉയര്‍ന്ന് 60747.31 ലെവലിലും നിഫ്റ്റി 241.70 പോയിന്റ് അഥവാ 1.35 ശതമാനം ഉയര്‍ന്ന് 18,101.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1986 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1542 എണ്ണം തിരിച്ചടി നേരിട്ടു.
155 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര,ടിസിഎസ്,എച്ച്‌സിഎല്‍ ടെക്‌നോളജീസ്,ടെക് മഹീന്ദ്ര,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ചവ.ടൈറ്റന്‍,ബജാജ് ഫിന്‍സര്‍വ്,ഗ്രാസിം,ബജാജ് ഓട്ടോ,എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവ തിരിച്ചടി നേരിട്ടു.
മേഖലകളില്‍ വിവര സാങ്കേതിക വിദ്യ,ഊര്‍ജ്ജം,വാഹനം, കാപിറ്റല്‍ ഗുഡ്‌സ്, ഓയില്‍ ആന്റ് ഗ്യാസ്, ലോഹം, പൊതുമേഖല ബാങ്ക് എന്നിവ 1-2 ശതമാനം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1 ശതമാനവും അരശതമാനമാണ് കരുത്താര്‍ജ്ജിച്ചത്. ആഗോള വിപണികളിലെ പോസിറ്റീവ് അടിയൊഴുക്ക് പ്രാദേശിക ഇക്വിറ്റികളില്‍ സ്വാധീനം ചെലുത്തിയെന്ന് ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് മേധാവി നിരീക്ഷിക്കുന്നു.
ചൈന കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നത് ആശ്വാസമായി. എന്നാല്‍ ആശങ്കകള്‍ വിട്ടൊഴിഞ്ഞിട്ടില്ല. പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ബുള്ളഷ് കാന്‍ഡിലും റിവേഴ്‌സല്‍ ഫോര്‍മേഷനും സാങ്കേതികമായി കൂടുതല്‍ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു.
18,200-18,270 വരെ അത് തുടരും. , 18,000-ന് താഴെ, പ്രവണത ദുര്‍ബലമായിരിക്കും.






