
മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നഷ്ടത്തിലായി. സെന്‍സെക്‌സ് 304.18 പോയിന്റ് താഴ്ന്ന് 60353.27 ലെവലിലും നിഫ്റ്റി 50.80 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 17992.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1667 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1705 എണ്ണമാണ് തിരിച്ചടി നേരിട്ടത്.
145 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ബജാജ് ഫിനാന്‍സ്,ബജാജ് ഫിന്‍സര്‍വ്,ഐസിഐസിഐ ബാങ്ക്,ഇന്‍ഫോസിസ്,ടൈറ്റന്‍,പവര്‍ഗ്രിഡ്,ആക്‌സിസ് ബാങ്ക്,ടെക് മഹീന്ദ്ര,വിപ്രോ എന്നിവയാണ് കനത്ത നഷ്ടം വരിച്ചവ.സിപ്ല,ബജാജ് ഓട്ടോ,ഐടിസി,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ജെഎസ്ഡബ്ല്യു സ്റ്റീല്‍,ബ്രിട്ടാനിയ,എന്‍ടിപിസി,ഹീറോമോട്ടോകോര്‍പ്,ബിപിസിഎല്‍,എച്ച്ഡിഎഫ്‌സി ലൈഫ്,ഐഷര്‍ മോട്ടോഴ്‌സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,നെസ്ലെ,സണ്‍ഫാര്‍മ,എസ്ബിഐ ലൈഫ്,അദാനി പോര്‍ട്ട്‌സ് എന്നിവ നേട്ടമുണ്ടാക്കി.
മേഖലകളില്‍ ഫിനാന്‍ഷ്യല്‍സ്,ഐടി എന്നിവയില്‍ വില്‍പന സമ്മര്‍ദ്ദം ദൃശ്യമായപ്പോള്‍ വാഹനം,ലോഹം,എഫ്എംസിജി യില്‍ വാങ്ങല്‍ നടന്നു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.33 ശതമാനം,0.01 ശതമാനം എന്നിങ്ങനെയാണ് ഉയര്‍ന്നത്. എന്‍ബിഎഫ്‌സികളുടെ മോശം പ്രകടനം സാമ്പത്തിക മേഖലയെ ബാധിച്ചെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.
എണ്ണവില വീണ്ടെടുപ്പ് നടത്തിയതും വിപണിയില്‍ പ്രതിഫലനമുണ്ടാക്കി.






