ഓണത്തിന് നികുതി വരുമാനം കുതിച്ചു; ആഗസ്റ്റിലെ കേരളത്തിന്റെ ജിഎസ്ടി വരുമാനം 4,700 കോടി കവിഞ്ഞുറഷ്യൻ എണ്ണ വാങ്ങിയാൽ പിടിവീഴും; ഇന്ത്യയ്ക്ക് മേൽ തീരുവ ചുമത്താൻ യുഎസ് ബിൽഇന്ത്യയുടെ രത്ന, സ്വർണ്ണാഭരണ കയറ്റുമതിയിൽ വളർച്ചരാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചു

ചാഞ്ചാട്ടത്തിനൊടുവില്‍ താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ നാല് ദിവസത്തെ നേട്ടത്തിനുശേഷം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തിരുത്തല്‍ വരുത്തി. സെന്‍സെക്‌സ് 170.89 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 61,624.15 ലെവലിലും നിഫ്റ്റി 20.50 പോയിന്റ് അഥവാ 0.11 ശതമാനം താഴ്ന്ന് 18,329.20 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1662 ഓഹരികള്‍ മുന്നേറി.

1851 ഓഹരികള്‍ തിരിച്ചടി നേരിട്ടപ്പോള്‍ 141 എണ്ണം മാറ്റമില്ലാതെ തുടര്‍ന്നു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ടാറ്റ മോട്ടോഴ്‌സ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, കോടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഡോ. റെഡ്ഡീസ് ലാബോറട്ടറീസ്, ഐടിസി, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എസ്ബിഐ എന്നിവ നഷ്ടമുണ്ടാക്കിയവയില്‍ ഉള്‍പ്പെടുന്നു.

മേഖലകളില്‍ ലോഹം 1 ശതമാനം ഉയര്‍ന്നപ്പോള്‍ എഫ്എംസിജി സൂചിക 1 ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയും ചെയ്തു. ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ വിപണി താഴ്ച വരിക്കുകയായിരുന്നെന്ന് ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

യു.എസ്, ഏഷ്യന്‍ വിപണികളില്‍ ദുര്‍ബലത ദൃശ്യമായിരുന്നു. അതേസമയം ആഭ്യന്തര പരിതസ്ഥിതി ഇപ്പോഴും ശക്തമാണ്. മൊത്തകച്ചവട പണപ്പെരുപ്പം പ്രതീക്ഷയ്ക്ക് താഴെ ആയതും നിര്‍മ്മാണ ചരക്ക്, ഇന്ധനം, ഇലക്ട്രിസിറ്റി വില കുറഞ്ഞതും ഉദാഹരണം.

ചെറുകിട പണപ്പെരുപ്പം കൂടി താഴുന്നതോടെ വിപണി ഉയരും. ഹോവ്ക്കിഷ് നയങ്ങള്‍ കൈയ്യൊഴിയാന്‍ ആര്‍ബിഐ തയ്യാറാവുന്നതോടെയാണ് ഇത്

X
Top